ശത്രുവിനെ ഓടിക്കാൻ വാക്കത്തിയുമായ് ഓടുന്ന അഞ്‌ജലി.. ‘കടവുളേ’ എന്ന് വിളിച്ച് ഓടിരക്ഷപെടാൻ ശ്രമിച്ച് ശത്രുവും; അഞ്ജുചേച്ചി മാസല്ല, മരണമാസാണെന്ന് ആരാധകർ!! Santhwanam Latest Episode

ഏറെ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പാണ് പരമ്പരയുടെ പ്രമേയമെങ്കിലും പ്രണയത്തിനും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് സാന്ത്വനത്തിന്റെ എപ്പിസോഡുകൾ മുന്നോട്ടുപോകുന്നത്. വിവാഹത്തിന് മുൻപുമാത്രമല്ല, ദാമ്പത്യം തുടങ്ങിയതിന് ശേഷവും സുന്ദരമായ ഒരു പ്രണയത്തിന് ഇടമുണ്ടെന്നാണ് സാന്ത്വനത്തിലെ പ്രണയജോഡികളായ ശിവാഞ്ജലിയുടെ ജീവിതം വരച്ചുകാട്ടുന്നത്. സിനിമകളിലെ പ്രണയത്തെ വെല്ലുന്നപോലാണ് പലപ്പോഴും ശിവാഞ്ജലിയുടെ പ്രണയഗാഥ. വിവാഹം കഴിഞ്ഞ ആദ്യനാളുകളിലും ശിവനും

അഞ്‌ജലിയും തമ്മിൽ പരസപരം വഴക്കും ചേരിചേരായ്യും ഒക്കെയായിരുന്നു. ആ സമയം കലിപ്പന്റെ കാന്താരി എന്നായിരുന്നു അഞ്ജലിയുടെ വിളിപ്പേര്. അത്രയും പ്രേക്ഷകർ ഇഷ്ടപ്പെടുന്ന പ്രണയജോഡി തന്നെയാണ് ശിവാഞ്ജലി. ഇപ്പോൾ ശിവന്റെയും അഞ്‌ജലിയുടെയും പ്രണയകാലത്തിന് തുടക്കമായിരിക്കുകയാണ്. അത് ഏറെ ആസ്വദിക്കുന്നത് സാന്ത്വനത്തിന്റെ കട്ട ആരാധകരാണ്. കഴിഞ്ഞ എപ്പിസോഡിൽ ശത്രുവേട്ടൻ സാന്ത്വനത്തിൽ എത്തിയപ്പോൾ ശിവനെ തിരക്കി കടയിലേക്ക് വിളിക്കുന്ന പെൺകുട്ടികൾ ആരൊക്കെയാണെന്ന് അഞ്‌ജലി

ശത്രുവിനോട് ചോദിച്ചിരുന്നു. എന്നാൽ സൂത്രത്തിൽ ശത്രുവേട്ടൻ തടിതപ്പുകയായിരുന്നു. സാന്ത്വനത്തിന്റെ പുതിയ പ്രൊമോയിൽ വളരെ രസകരമായ ഒരു രംഗമാണ് കാണിക്കുന്നത്. സാന്ത്വനത്തിലെത്തുന്ന ശത്രുവേട്ടനെ അഞ്‌ജലി ഓടിച്ചിടുകയാണ്. നല്ലൊന്നാന്തരം ഒരു വാക്കത്തിയും കയ്യിൽ പിടിച്ചാണ് അഞ്ജലിയുടെ ഓട്ടപ്രദക്ഷിണം. പ്രോമോ വീഡിയോ കണ്ട് കുടുകുടെ ചിരിക്കുകയാണ് പ്രേക്ഷകർ. ‘കടവുളേ’ എന്ന് പറഞ്ഞ് ഓടി രക്ഷപെടാൻ ശ്രമിക്കുന്ന ശത്രുവും ‘അനങ്ങരുത്’ എന്നുപറഞ്ഞ് ശത്രുവിന്റെ കഴുത്തിൽ കത്തിചേർത്തു വെക്കുന്ന

അഞ്‌ജലിയും ഇന്നത്തെ പ്രൊമോയിലെ താരങ്ങളാണ്. ഇങ്ങനെ പോയാൽ അഞ്ജുവിന്റെ സംഹാരതാണ്ഡവം ഉടൻ കാണുമല്ലോ എന്നാണ് പ്രേക്ഷകരുടെ കമന്റ്. അഞ്ജു-ശത്രു കോമ്പോ പൊളിയാണെന്നാണ് ആരാധകരുടെ പക്ഷം. കുറെ നാളുകൾക്ക് ശേഷമാണ് ഒന്ന് മനസ് തുറന്നു ചിരിച്ചതെന്നും പ്രേക്ഷകർ പറയുന്നുണ്ട്. നടി ഗോപിക അനിലാണ് അഞ്‌ജലി എന്ന കഥാ പാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിനു മുന്നേയും അഭിനയത്തിൽ സജീവമായിരുന്നെങ്കിലും സാന്ത്വനത്തിലൂടെയാണ് താരത്തിന് കൂടുതൽ ആരാധകരെ സ്വന്തമാക്കാനായത്.

Comments are closed.