Success Tips Get Rid of Whiteflies : ഒട്ടുമിക്ക ആളുകളുടെയും വീടുകളിൽ സ്വന്തമായി അടുക്കളത്തോട്ടം നിർമ്മിച്ചിട്ട് ഉണ്ടായിരിക്കും. എന്നാൽ സ്വന്തമായി കൃഷി ചെയ്യുന്ന എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് വെള്ളീച്ച ശല്യം. ചെടികളെ കാർന്നു തിന്നുന്ന വെള്ളീച്ച ശല്യം എങ്ങനെ ഒഴിവാക്കാം എന്നും വെള്ളീച്ച ശല്യത്തിനുള്ള ഒരു ശാശ്വത പരിഹാരം മാർഗ്ഗം ഏതാണെന്നും വിശദമായി പരിശോധിക്കാം.
നമ്മുടെ വീടുകളിലേക്ക് സാധാരണയായി വാങ്ങുന്ന ഒരു വസ്തു കൊണ്ട് തന്നെ നമുക്ക് വളരെ സിമ്പിളായി വെള്ളീച്ചയെ തുരത്താവുന്നതാണ്. ഇതിനായി വേണ്ടത് ഒരു സ്പ്രേ ബോട്ടിലും സാധാരണയായി നാം വാങ്ങി കുടിക്കാറുള്ള കൊക്കകോളയും ആണ്. എത്രത്തോളം കൊക്കകോള എടുക്കുന്നു അതിന്റെ ഇരട്ടി അളവിൽ വെള്ളത്തിൽ നേർപ്പിച്ച് ശേഷമായിരിക്കണം ഇവ ചെടികളിലേക്ക് ഒഴിക്കേണ്ടത്. 500 ml കൊക്കകോളക്ക്
500ml വെള്ളവും കൂടി ചേർത്ത് മിക്സ് ചെയ്തതിനു ശേഷം ചെടികളിലേക്ക് നല്ലതുപോലെ സ്പ്രേ ചെയ്ത് കൊടുക്കേണ്ടതാണ്. ചെടികൾ മൊത്തത്തിൽ കുളിച്ചു നിൽക്കുന്ന രീതിയിൽ അത്രയും ഫോഴ്സിൽ തന്നെ സ്പ്രേ ചെയ്തു കൊടുക്കേണ്ടത് അത്യാവശ്യമാണ്. വെള്ളീച്ച ശല്യം മാത്രമല്ല ചാഴി, മുന്ന തുടങ്ങി ചെടികളെ കാർന്നു തിന്നു നശിപ്പിക്കുന്ന ഏത് പ്രാണികൾക്ക് എതിരെയുള്ള നല്ലൊരു മരുന്നാണിത്.
പലതരത്തിലുള്ള കീടനാശിനികൾ പ്രയോഗിച്ച് ഫലം കാണാത്തവർ ഈ രീതിയിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ നല്ലൊരു റിസൾട്ട് ലഭിക്കുന്നതാണ്. എല്ലാവരും അവരവരുടെ പച്ചക്കറി തോട്ടങ്ങളിലും കൃഷി സ്ഥല ങ്ങളിലും ഈയൊരു കീട പ്രയോഗം നടത്തി നോക്കുമല്ലോ. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video credit : Green Vibes