ഈ ചെടിയുടെ പേര് അറിയാമോ.? തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന ഔഷധ ഗുണങ്ങൾ.!! | Thottavadi Plant Benefits

തൊട്ടാവാടി എന്ന് പറയുന്നത് ഒരു മഹാ ഔഷധിയാണ്. ഷുഗർ അടക്കമുള്ള ധാരാളം രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാൻ സാധിക്കും. തൊട്ടാവാടി എന്ന ഒരു പ്രയോഗം തന്നെയുണ്ട് മലയാളഭാഷയിൽ. പെട്ടെന്ന് എന്തെങ്കിലും പറയുമ്പോൾ കരയുന്നവരെയാണ് തൊട്ടാവാടികൾ എന്ന് വിളിക്കുന്നത്.

രക്ത സമ്പന്ന ഔഷധങ്ങളിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ഔഷധമാണ് തൊട്ടാവാടി. മുറിവുകൾ ഉണ്ടാകുമ്പോൾ തൊട്ടാവാടി അരച്ച് കെട്ടിയാൽ മുറിവ് പെട്ടെന്ന് കരയുന്നതായും രക്തം വരുന്നത് നിൽക്കുന്നതായും കാണാം. തൊട്ടാവാടിയുടെ ഇല, പൂവ്, കായ, തണ്ട്, വേര്, എന്നിവയെല്ലാം ഔഷധ ഗുണമുള്ളവയാണ്. സിദ്ധ വൈദ്യത്തിലും ആയുർവേദത്തിലും

തൊട്ടാവാടി ഉപയോഗിച്ചുള്ള ധാരാളം പ്രയോഗങ്ങൾ പറയുന്നുണ്ട്. പ്രഷർ, പൈൽസ്, അൾസർ, സ്കിൻ ഡിസീസുകൾ, തലയിലെ താരൻ എന്നിവയ്ക്കെല്ലാം ഉപയോഗിക്കാൻ സാധിക്കുന്ന മികച്ച ഔഷധിയാണ് തൊട്ടാവാടി. രക്താർശസ് ഉള്ളവർ തൊട്ടാവാടി സമൂലം അരച്ച് മൂന്നോ നാലോ ദിവസം കുടിച്ചു കഴിഞ്ഞാൽ ഇതിന് ശമനം ലഭിക്കും. തൊട്ടാവാടി കഴിക്കുന്നത് ഷുഗർനെ

കുറയ്ക്കുന്നതിനൊപ്പം പാൻക്രിയാസിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കും. ആർത്തവ സമയത്തെ അമിത ബ്ലീഡ് തടയാനും തൊട്ടാവാടി ഉപയോഗിക്കാം. പക്ഷേ ഇതെല്ലാം വൈദ്യ നിർദേശത്തോടെ കൂടി മാത്രമേ ചെയ്യാൻ പാടുള്ളൂ. തൊട്ടാവാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്.