Tip For Bougainvillea Plant Flowering: ഇപ്പോൾ എല്ലാവരുടെയും വീട്ടിൽ സ്ഥിരമായി കണ്ടുവരുന്ന ഒരു ചെടിയാണ് കടലാസ്പൂവ് അല്ലെങ്കിൽ ബോഗൻ വില്ല എന്നറിയപ്പെടുന്ന ചെടി. ഇത് വീടുകളിൽ നിൽക്കുന്നത് കാണാൻ തന്നെ വളരെ ഭംഗിയാണ്. ഇത് വളരെ പെട്ടെന്ന് തന്നെ നമുക്ക് നല്ല രീതിയിൽ വളർത്തിയെടുക്കാനും സാധിക്കും. ഇതിനായി കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. ആദ്യം തന്നെ ചെടിച്ചട്ടിയിൽ വളർന്നുനിൽക്കുന്ന കൊമ്പുകൾ വെട്ടി മാറ്റുക.
നീളം കൂടിയ കൊമ്പുകളാണ് മുറിച്ചു മാറ്റേണ്ടത്. ഇനി നമുക്ക് ഇതിന്റെ മണ്ണ് കുറച്ച് ഇളക്കിക്കൊടുക്കാം. അതായത് കരിഞ്ഞ ഇലയോ അങ്ങനെ എന്തെങ്കിലും കിടക്കുന്നുണ്ടെങ്കിൽ അതെല്ലാം വൃത്തിയാക്കി മണ്ണ് ഒന്ന് ചെറുതായി ഇളക്കി കൊടുക്കുക. ഇനി ഇതിലേക്ക് നമുക്ക് രണ്ടു തരത്തിലുള്ള വളങ്ങൾ ചേർത്ത് കൊടുക്കണം. സോളിഡ് ആയിട്ടുള്ള വളവും അതുപോലെ ലിക്വിഡ് ആയിട്ടുള്ള വളവും സോളിഡ് ആയിട്ടുള്ള വളത്തിനേക്കാൾ കൂടുതൽ ഇതിന് എഫക്ട് ചെയ്യുന്നത് ലിക്വിഡ് വളം യൂസ് ചെയ്യുമ്പോഴാണ്.
സോളിഡ് വളം എന്ന് പറയുമ്പോൾ ജൈവവളത്തിന്റെ ഒരു മിശ്രിതമാണ്. എല്ലാ ജൈവകളും കൂടി മിക്സ് ചെയ്ത ഒരു മിക്സ് ആകുക. അതിനായി എല്ലുപൊടി വേപ്പ് പിണ്ണാക്ക് മീൻ വളം എന്നിവ ചേർത്ത് കൊടുക്കേണ്ടതാണ്. അത് ചെടിയുടെ ചുറ്റിനും ചേർത്ത് കൊടുക്കുക. ഇനി ലിക്വിഡ് ആയിട്ടുള്ള വളം എന്ന് പറയുന്നത് കടലപ്പിണ്ണാക്ക് ഒരു ബക്കറ്റിൽ വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. രണ്ടു പിടിയോളം കടല പിണ്ണാക്ക് വേണം ചേർത്തു കൊടുക്കാൻ
ഇതിലേക്ക് ശർക്കര ഉരുക്കിയത് ഒരു സ്പൂൺ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത ശേഷം ഒരു വെള്ളം എല്ലാ ചെടിച്ചട്ടിയിൽ ഒഴിച്ചു കൊടുക്കുക. ഇനി ഇതിലേക്ക് രാസവളമായ ഡി എ പി കൂടി ചേർത്ത് കൊടുക്കുക. കുറച്ചു മാത്രം ചേർത്തുകൊടുക്കുക വളരെ പെട്ടെന്ന് കരിഞ്ഞുപോകും. ശേഷം നന്നായി വെയില് കൊള്ളുന്ന സ്ഥലത്തേക്ക് ഈ ഒരു ചെടികൾ മാറ്റിവെക്കുക. എല്ലാ ദിവസവും വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. രണ്ടുദിവസം കൂടുമ്പോൾ വെള്ളം ഒഴിച്ച് കൊടുത്താൽ മതിയാകും. വളരെ പെട്ടെന്ന് തന്നെ നന്നായി ഉണ്ടാകുന്നതുമാണ്. Credit: ponnappan-in