വായിൽ വെള്ളമൂറും നാടൻ കുടംപുളിയിട്ട മീൻ കറി! ഒരൊറ്റ തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ! | Traditional Kudampuli Fish Curry

Traditional Kudampuli Fish Curry!

Traditional Kudampuli Fish Curry : എപ്പോഴും ചിക്കനും മട്ടനും കഴിച്ച് മതിയായില്ലേ? എന്നാൽ നല്ല കുടംപുളിയിട്ട കിടിലം മീൻ കറി ആയാലോ? ഇതെങ്ങനെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം എന്നു നോക്കാം.ആദ്യമായി ഉപ്പോ വിനാഗിരിയോ ചേർത്ത് നന്നായി മീൻ കഴുകിയെടുക്കുക. അടുത്തതായി അല്പം വെളുത്തുള്ളിയും, ഇഞ്ചിയും, ചെറിയുള്ളിയും നന്നായി ചതച്ചെടുക്കുക. ഇനി രണ്ട് സവാള കൂടി എടുത്ത് കട്ട്‌ ചെയ്ത് അരച്ചെടുക്കുക.

അഞ്ച് മീനാണ് എടുക്കുന്നതെങ്കിൽ രണ്ട് സവാള വെച്ച് ഉണ്ടാക്കാൻ ശ്രദ്ധിക്കണം. ഇനി ഒരു ചട്ടി എടുത്ത് അതിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാവാൻ വെക്കുക. എണ്ണ ചൂടായതിന് ശേഷം അതിലേക്ക് ഒരു ടീ സ്പൂൺ ഉലുവ ചേർത്തു കൊടുക്കാം. ഇതൊന്ന് പൊട്ടി വന്നതിന് ശേഷം അരച്ചു വെച്ച വെളുത്തുള്ളിയും, ഇഞ്ചിയും ഇതിലേക്ക് ഇട്ടു കൊടുക്കാം. ഇനി ഇതിന്റെ പച്ച മണം പോവുന്നത് വരെ ഇളക്കിക്കൊടുക്കാം.

തുടർന്ന് അരച്ചു വെച്ച ചെറിയുള്ളിയും, സവാലയും ഇതിലേക്ക് ചേർക്കാം. പിന്നീട് നന്നായി ഇളക്കുക. ഇനി ഇതൊന്ന് വയറ്റി വരുന്നതിനായി അല്പം ഉപ്പ് ചേർത്ത് കൊടുക്കാം. ശേഷം കുറച്ച് കറിവേപ്പിലയും ഇടാം. ശേഷം നന്നായി വയറ്റിയെടുത്ത് അടച്ചു വെക്കാം. പിന്നീട് ഒരു വലിയ തക്കാളി അരിഞ്ഞതും, രണ്ട് പച്ചമുളകും ഇതിലേക്കിടുക. ശേഷം നന്നായി ഇളക്കിക്കൊടുത്ത് അല്പ സമയം അടച്ചു വെക്കാം. മീഡിയം ഫ്ലേമിൽ വെച്ചാണിത് കുക്ക് ചെയ്യേണ്ടത്.

തുടർന്ന് മൂന്ന് കഷ്ണം കുടംപുളി ഇതിൽ ചേർത്ത് അടച്ചു വെക്കാം. പിന്നീട് രണ്ട് ടീ സ്പൂൺ മല്ലിപ്പൊടിയും, മുളകുപൊടിയും ഇട്ടു കൊടുക്കാം. കാശ്മീരി മുളക്പൊടി എടുക്കാൻ ശ്രദ്ധിക്കണം. ശേഷം അല്പം കുരുമുളക് പൊടിയും, വലിയ ജീരകം ചെറുതായി ചൂടാക്കി പൊടിച്ചെടുത്തതും ഇട്ടു കൊടുക്കാം. ആവശ്യമാണെങ്കിൽ അല്പം കൂടി ഉപ്പ് ചേർക്കാം. ശേഷം ആവശ്യമായത്രയും വെള്ളം ചേർത്ത് കൊടുക്കാം. തുടർന്ന് മീൻ ഓരോന്നായി ഇതിലേക്ക് വെക്കാം. ഒരു ഏഴ് മിനിറ്റ് നേരം വേവിച്ചാൽ മതിയാവും. വളരെ ടേസ്റ്റിയായ മീൻ കറി റെഡി. Credit : SajuS TastelanD