
കാറ്ററിംഗുകാരുടെ പെരുംജീരക പൊടിയുടെ രുചി രഹസ്യം ഇതാണ്! ഈ ചേരുവകൾ കൂടി ചേർത്ത് പൊടിച്ചാൽ മതി കറികൾക്ക് പത്തിരട്ടി രുചിയും മണവും കിട്ടും!! | Fennel Seed Powder Recipe
Fennel Seed Powder Recipe
Fennel Seed Powder Recipe : കാറ്ററിംഗ്കാരുടെ ഭക്ഷണം കഴിച്ചാൽ വാ പൊത്തി നമ്മൾ ചിന്തിക്കാറുണ്ട്. എന്തായിരിക്കും ഇവരുടെ ഭക്ഷണത്തിന് ഇത്രയും രുചിയെന്ന്. അതിനുള്ള കാരണം അറിയണമല്ലേ.. ഓരോ വീട്ടിലെയും അടുക്കളയിൽ എപ്പോഴും കാണുന്ന ഒരു സാധാരണ ചേരുവയാണ് പെരുംജീരകം. എന്നാൽ, അതിന്റെ സുഗന്ധവും രുചിയും കൊണ്ടാണ് പല വിഭവങ്ങൾക്കും പ്രത്യേകത ലഭിക്കുന്നത്. പ്രത്യേകിച്ച് നോൺവെജ് കറികളിൽ പെരുംജീരകത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഇതിനെ പൊടിയായി തയ്യാറാക്കി സൂക്ഷിച്ചാൽ, ദിവസേന പാചകത്തിൽ സമയം ലാഭിക്കുകയും രുചി ഇരട്ടിയാക്കുകയും ചെയ്യാം. പെരും ജീരകം എങ്ങനെ പൊടിച്ചെടുക്കണം. ഇതൊന്ന് പരീക്ഷിച്ച് നോക്കൂ. പെരുംജീരകം പൊടിക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് പൊടിച്ചാൽ മതി കറികൾക്ക് പത്തിരട്ടി രുചിയും മണവും കിട്ടും.
ചേരുവകൾ :
- പെരുംജീരകം – 1/4 കിലോ
- സജീരകം – 50g
- ബേ ലീഫ് – 6 എണ്ണം
- കുരുമുളക് – രണ്ട് ടീ സ്പൂൺ
- ചുക്ക് – ഒരു കഷ്ണം
- അണ്ടിപ്പരിപ്പ് – 50g
- ഏലക്ക – 8 എണ്ണം
- ഗ്രാമ്പു – 3 എണ്ണം
- ബിരിയാണി കൈത – 2 എണ്ണം
- കല്ലുപ്പ്
- മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
ഇതിനായി ആദ്യം കാൽ കിലോ പെരും ജീരകമെടുത്ത് വൃത്തിയായി കഴുകിയെടുക്കുക. ശേഷം ഇതൊന്ന് നന്നായി ഉണക്കി ഒരു പാനിലേക്ക് ഇട്ടു കൊടുക്കാം. തുടർന്ന് ലോ ഫ്ലേമിൽ ഇളക്കിക്കൊടുക്കാം. പിന്നീട്, ബേ ലീഫ് ആറെണ്ണം ഇട്ട് ഇളക്കുക. ശേഷം രണ്ട് ടീസ്പൂൺ കുരുമുളകും, ഒരു കഷ്ണം ചുക്ക് പൊട്ടിച്ചിട്ടതും ചേർത്തു കൊടുക്കാം. ഇതൊന്ന് നന്നായി ഇളക്കിയതിന് ശേഷം 50 ഗ്രാം അണ്ടിപ്പരിപ്പ് ചേർക്കണം. തുടർന്ന് ഏലക്ക എട്ടെണ്ണവും, ഗ്രാമ്പു മൂന്നെണ്ണവും, സജീരകം 50 ഗ്രാമും, രംഭ യില (ബിരിയാണി കൈത) ഒരെണ്ണം ചെറുതായി മുറിച്ചതും ഇതിലേക്ക് ചേർത്ത് കൊടുക്കാം. ശേഷം ഇതൊന്ന് വറുത്തു വരുന്നത് വരെ നന്നായി ഇളക്കുക. ജീരകം പൊട്ടിത്തുടങ്ങുന്നത് വരെയാണ് ഇളക്കേണ്ടത്.
ശേഷം ഫ്ലേം ഓഫ് ചെയ്ത് കാൽ ടീ സ്പൂൺ മഞ്ഞൾ പൊടി ചേർക്കണം. തുടർന്നിത് നന്നായി ഇളക്കി മുഴുവനായി ചൂടാറിക്കഴിഞ്ഞാൽ പൊടിച്ചെടുക്കാവുന്നതാണ്. മിക്സിയിൽ വെള്ളത്തിന്റെ അംശമില്ലെന്ന് ഉറപ്പു വരുത്തണം. പൊടിച്ചെടുത്തതിന് ശേഷം ഇതിന്റെ ചൂടാറിയാൽ എയർ ടൈറ്റുള്ള കുപ്പിയിലേക്ക് മാറ്റാവുന്നതാണ്. ചിക്കൻ ബിരിയാണിക്കാവട്ടെ, മട്ടൻ ബിരിയാണിക്കാവട്ടെ, ഇത്തരത്തിലൊരു മസാലക്കൂട്ട് ഉപയോഗിച്ച് നോക്കൂ. പിന്നെയിത് നിങ്ങളുടെ ഫേവറേറ്റ് ലിസ്റ്റിലിടം പിടിക്കും. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടുനോക്കി നിങ്ങളും ഇതുപോലെ തയ്യാറാക്കി നോക്കൂ. Fennel Seed Powder Recipe Credit : Anithas Tastycorner
Fennel Seed Powder Recipe: Easy Homemade Spice Powder
- Choose fresh, good-quality fennel seeds with a pleasant natural aroma.
- Clean the seeds carefully and remove any dust or unwanted particles.
- Dry-roast the fennel seeds on low heat for a few minutes to enhance their aroma.
- Stir continuously while roasting to prevent the seeds from burning.
- Remove from heat when the seeds become fragrant and allow them to cool completely.
- Grind the cooled fennel seeds into a fine or slightly coarse powder according to your preference.
- Avoid grinding while the seeds are still hot, as this can affect the texture and aroma.
- Sieve the powder if you prefer a smoother consistency.
- Store the homemade fennel seed powder in a clean, dry, airtight container away from moisture.
- Use the powder in curries, spice blends, tea preparations, desserts or other recipes for a sweet, aromatic flavor.