Chakka Krishi Using Chaak : പച്ച ചക്കയായാലും, പഴുത്ത ചക്കയായാലും കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവായിരിക്കും. പച്ച ചക്ക ഉപയോഗിച്ച് തോരൻ, പുഴുക്ക് എന്നിങ്ങനെ പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടാതെ പഴുത്ത ചക്കയുടെ സീസണായാൽ അത് ചക്കപ്പഴമായും വരട്ടിയുമെല്ലാം സൂക്ഷിച്ചു വയ്ക്കുന്നതും പണ്ടുകാലം തൊട്ടുതന്നെ എല്ലാ വീടുകളിലും ചെയ്യാറുള്ളതാണ്.
എന്നാൽ ഇങ്ങനെയൊക്കെ ചക്ക ഉപയോഗപ്പെടുത്തണമെങ്കിൽ പ്ലാവ് നിറച്ചും കായകൾ ഉണ്ടാവണം എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്. മിക്കപ്പോഴും വീട്ടിൽ ഒന്നിലധികം പ്ലാവുകൾ ഉണ്ടായിട്ടും ആവശ്യത്തിന് ചക്ക ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു രീതിയാണ് ഇവിടെ വിശദമാക്കുന്നത്. പ്ലാവ് നിറച്ചും ചക്ക
കായ്ക്കാനായി വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഒരു ട്രിക്ക് ചെയ്തു നോക്കാവുന്നതാണ്. ആദ്യം തന്നെ ഏത് പ്ലാവിലാണോ കായകൾ വേണ്ടത് അതിന്റെ നടുഭാഗത്തായി വട്ടത്തിൽ തോലിനു പുറമേ ചെറിയ രീതിയിൽ ചുരണ്ടി കൊടുക്കുക. ഒരു മൂർച്ചയുള്ള ചെറിയ കത്തിയോ മറ്റോ ഉപയോഗിച്ച് ചുരണ്ടുമ്പോൾ തന്നെ പ്ലാവിന്റെ പുറത്തെ തൊലി എളുപ്പത്തിൽ അടർന്ന് വരുന്നതാണ്. ഒരു കാരണവശാലും പ്ലാവിന്റെ ഉൾഭാഗത്തേക്ക് കത്തി തട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
അതിന് ശേഷം കയ്യിൽ ഒരു ഗ്ലൗസ് ഇട്ടശേഷം അല്പം പച്ച ചാണകം എടുത്ത് തോല് കളഞ്ഞ ഭാഗത്ത് നല്ല രീതിയിൽ തേച്ചുപിടിപ്പിക്കുക. പ്ലാവിന് ചുറ്റും ഇതേ രീതിയിൽ പച്ച ചാണകം തേച്ചു പിടിപ്പിക്കണം. അതിന് പുറത്തായി ഒരു തുകൽ ഉപയോഗിച്ച് നിർമ്മിച്ച സഞ്ചി നാലുഭാഗവും കട്ട് ചെയ്തെടുത്ത ശേഷം നല്ല രീതിയിൽ ചുറ്റി കൊടുക്കുക. അതോടൊപ്പം തന്നെ ചാണകം നല്ല രീതിയിൽ വെള്ളത്തിൽ കലക്കിയ ശേഷം ഡയല്യൂട്ട് ചെയ്ത് പ്ലാവിന് ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യാവുന്നതാണ്. ഈയൊരു രീതിയിൽ ചെയ്തെടുക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ പ്ലാവിലും ധാരാളം കായ്ഫലങ്ങൾ ലഭിച്ചു തുടങ്ങുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : POPPY HAPPY VLOGS