Curry Leaves Fertilizer Using Leftover Rice : അടുക്കള ആവശ്യത്തിനുള്ള കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ എത്ര കുറഞ്ഞ സ്ഥലത്തും വളരെ എളുപ്പത്തിൽ വളർത്തി എടുക്കാവുന്ന ഒരു ചെടിയാണ് കറിവേപ്പില. അതേസമയം ചെടി നിറച്ച് ഇലകൾ ഉണ്ടാകാനായി കൃത്യമായ പരിചരണം നൽകേണ്ടത് അത്യാവശ്യമാണ്. കറിവേപ്പില ചെടി തഴച്ചു വളരാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
കറിവേപ്പില ചെടി രണ്ടു രീതിയിൽ നട്ടുപിടിപ്പിക്കാനായി സാധിക്കും. ഒന്നുകിൽ ചെറിയ ചെടി ചട്ടിയിൽ വളർത്തിയെടുക്കുകയോ അതല്ലെങ്കിൽ കുരു നട്ട് ചെടി വളർത്തിയെടുക്കുകയോ ചെയ്യാവുന്നതാണ്. കറിവേപ്പില ചെടി കുരു ഉപയോഗിച്ചാണ് തൈയായി വളർത്തിയെടുക്കുന്നത് എങ്കിൽ കൂടുതൽ നല്ല രീതിയിൽ ഇലകൾ ലഭിക്കുന്നതാണ്. കറിവേപ്പില ചെടി തഴച്ച് വളരാനായി ആവശ്യത്തിന് മാത്രം വെള്ളവും നല്ല സൂര്യപ്രകാശവും നൽകുക എന്നത് പ്രാധാന്യമേറിയ കാര്യമാണ്.
അതോടൊപ്പം തന്നെ ചെടിയുടെ ചുറ്റുമുള്ള മണ്ണ് ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുകയും കരിയില ഉപയോഗിച്ച് പുതയിട്ടു കൊടുക്കുകയും ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. ചെടി നല്ലതുപോലെ വളർന്നു തുടങ്ങിയതിനുശേഷം മാത്രമേ ഇലകൾ പറിച്ചെടുക്കാനായി പാടുകയുള്ളൂ. ഇടയ്ക്കിടയ്ക്ക് ചെടിയുടെ തണ്ട് കട്ട് ചെയ്തു കൊടുക്കുന്നത് ആരോഗ്യമുള്ള തണ്ട് വളർന്നുവരുന്നതിന് സഹായിക്കും. അതുപോലെ കറിവേപ്പില ചെടിയുടെ വളർച്ചയ്ക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒരു വളക്കൂട്ട് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.
അതിനായി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ ചോറ്, മൂന്നോ നാലോ വെളുത്തുള്ളി, കായം, തൈര് എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് ഒരു ഗ്ലാസ് ജാറിൽ ആക്കി സൂക്ഷിക്കണം. കുറഞ്ഞത് മൂന്നു ദിവസമെങ്കിലും ഈ ഒരു കൂട്ട് പുളിപ്പിക്കാനായി വെച്ച ശേഷം ഡൈല്യൂട്ട് ചെയ്ത് ചെടികളിൽ തളിച്ചു കൊടുക്കുകയാണെങ്കിൽ അത് ചെടിയുടെ വളർച്ച കൂട്ടുന്നതിന് സഹായിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണുന്നതാണ്. Video Credit : Jeny’s World