Easy Gangabondam Coconut Tree Cultivation : കേരളക്കരയുടെ കല്പക വൃക്ഷമായ തെങ്ങിന്റെ പല ഇനങ്ങൾ ഇന്നുണ്ട്. ഏത് തെങ്ങിനമാണ് മെച്ചം എന്ന സംശയം പൊതുവെ എല്ലാവർക്കുമുണ്ട്. കൂടുതൽ വർഷങ്ങളെടുത്ത് കായ്ക്കുന്ന നേടിയ ഇനങ്ങളും കുറഞ്ഞ വർഷങ്ങൾ കൊണ്ട് കായ്ക്കുന്ന കുറിയ ഇനങ്ങളുമുണ്ട്. ഇവ രണ്ടിന്റെയും സങ്കരയിനങ്ങളുമുണ്ട്. ഇവിടെ നമ്മൾ ഗംഗ ബോണ്ടം തെങ്ങിൻ തൈകൾ എങ്ങനെയാണ് കുഴിച്ചിടുന്നത് എന്നാണ് നോക്കുന്നത്.
ഈ രീതിയിൽ കുഴിച്ചിട്ടാൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന പോലെ രണ്ട് വർഷമെത്തുമ്പോൾ വിളവെടുക്കാൻ സാധിക്കുകയുള്ളൂ. നമ്മൾ ആവശ്യമായ വളമൊന്നും ചേർക്കാതെ കുഴിച്ചിട്ടാൽ വിളവ് ലഭിക്കാത്തത് എന്തെന്ന് ചിന്തിച്ചിരിക്കും. മറിച്ച് അടിവളമൊക്കെ ചേർത്ത് കുഴിച്ചിട്ടാൽ രണ്ടാം വർഷം എത്തുമ്പോഴേക്കും കായ്ച്ച് വിളവെടുക്കാവുന്നതാണ്. മാത്രമല്ല അത്തരം തേങ്ങകൾക്ക് നല്ല ഭാരമുള്ള ഇനമായിരിക്കും. നമ്മൾ വീട്ടാവശ്യത്തിന് എടുക്കുന്ന തേങ്ങാപാൽ, വെളിച്ചെണ്ണ എന്നിവ നാടൻ തേങ്ങയിൽ നിന്നും കിട്ടുന്നതിലുപരി ലഭിക്കും.
അതിലുപരി നമുക്ക് തെങ്ങ് കയറാതെ കൈകൊണ്ട് പറിച്ചെടുക്കാവുന്ന രീതിയിലാണ് ഇതിന്റെ പൊക്കം. ഇതിന്റെ മൂന്ന് തേങ്ങ കൂടി കഴിഞ്ഞാൽ തന്നെ ഒരു കിലോ തൂക്കം വരും. ഇടക്കിടെ വളപ്രയോഗം കൂടെ ചെയ്ത് കഴിഞ്ഞാൽ നിറയെ തേങ്ങകൾ വിളയിച്ചെടുക്കാം. ഈ തെങ്ങിൻ തൈ കുഴിച്ചിടുന്നതിനായി നല്ല വട്ടത്തിലൊരു കുഴി കുഴിച്ച് അതിന്റെ ഉള്ളിൽ മറ്റൊരു ചെറിയ കുഴി കുഴിക്കണം. തെങ്ങിന്റെ കവർ വെട്ടി ഇറക്കുന്നതിനാണ് ഇത്. ഇനി ഇതിലേക്ക് കല്ലുപ്പ്, ചകിരി എന്നിവ ചേർക്കണം. ഇത് ചേർത്താൽ വേനൽ കാലത്ത് നമ്മൾ വെള്ളം ഒഴിച്ചില്ലെങ്കിലും ഒരു കുളിർമ തെങ്ങിൻ തയ്യിന് കിട്ടും.
രാസവളങ്ങളും ആവശ്യത്തിന് ചേർക്കുന്നത് കൊണ്ടാണ് ഇത് പെട്ടെന്ന് കായ്ക്കുന്നത്. ഇവിടെ നമ്മൾ രാസവളമായി കുറച്ച് പതിനെട്ടെ പതിനെട്ടും ജൈവ വളങ്ങളായ എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും എടുക്കുന്നുണ്ട്. വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് കൊമ്പൻ ചില്ലി പോലുള്ളവയുടെ ശല്യം കുറയുകയും വേര് ചീയൽ പോലുള്ള കേടുകൾ വരാതെ തടയുകയും ചെയ്യും. ഗംഗ ബോണ്ടം തെങ്ങിൻ തൈ ഈ രീതിയില് നിങ്ങളും കുഴിച്ചിട്ട് നോക്കൂ. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video Credit : Reejus_Adukkalathottam