ഇതൊരു സ്പൂൺ മാത്രം മതി! ഇല കാണാതെ ചെടി നിറയെ കാന്താരി മുളക് കുലകുത്തി തിങ്ങി നിറയും! ഇനി ബക്കറ്റ് കണക്കിന് മുളക് പൊട്ടിച്ചു മടുക്കും നിങ്ങൾ.!! | Grow and Cultivate Chilli at Home

Grow and Cultivate Chilli at Home

Grow and Cultivate Chilli at Home : വീട്ടിലേക്ക് ആവശ്യമായ പച്ചമുളക് വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കാൻ വളരെ എളുപ്പമാണ്. എന്നാൽ പലർക്കും അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിയുന്നുണ്ടാകില്ല. മുളക് ചെടിയിൽ നല്ലതുപോലെ വിളവ് ലഭിക്കാനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. നല്ല ഒരു പോട്ടി മിക്സ് തയ്യാറാക്കി മുളക് ചെടി നടുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്.അതുപോലെ രണ്ടാഴ്ചയിൽ ഒരുതവണ എന്ന കണക്കിൽ ചെടിക്ക് ഡോളോ മേറ്റ് നൽകേണ്ടതും അത്യാവശ്യമാണ്.

എന്നാൽ മാത്രമാണ് ചെടിയിൽ ആവശ്യത്തിന് പൂക്കളും കായ്കളും ഉണ്ടാവുകയുള്ളൂ. ഇത് മുളകു ചേടിയുടെ കാര്യത്തിൽ മാത്രമല്ല എല്ലാ ചെടികൾക്കും ബാധകമായ കാര്യമാണ്. ചെടി നല്ലതുപോലെ വളർന്നു കഴിഞ്ഞാൽ കായ്കൾ ഉണ്ടാകാനായി ഒരു ജൈവ മിശ്രിതം തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു ഗ്ലാസിലേക്ക് ഒരു ടീസ്പൂൺ അളവിൽ പഞ്ചസാര, ചെറിയ ചൂടുള്ള വെള്ളം അല്ലെങ്കിൽ പാല് കാൽ കപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

അതിന് ശേഷം ഒരു ടീസ്പൂൺ അളവിൽ ഈസ്റ്റ് കൂടി ചേർത്ത് ഈയൊരു മിശ്രിതം നാലു മുതൽ 5 മണിക്കൂർ വരെ പുളിപ്പിക്കാനായി വയ്ക്കണം. ശേഷം ഈസ്റ്റ് എല്ലാം പുളിച്ച് പൊന്തി വരുമ്പോൾ അത് ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. പിന്നീട് അതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് ഡയല്യൂട്ട് ചെയ്ത ശേഷം ചെടികളിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്. ചെടിയിൽ ഏത് രീതിയിലുള്ള വളപ്രയോഗം നടത്തുന്നതിനു മുൻപും മണ്ണ് നല്ലതു പോലെ ഇളക്കി ഇടാനായി ശ്രദ്ധിക്കുക.

അതുപോലെ വെള്ളം ചെടിയിലേക്ക് നല്ലതുപോലെ ഇറങ്ങി പോകുന്നുണ്ടോ എന്നതും ശ്രദ്ധിക്കണം. ഈയൊരു മിശ്രിതം തയ്യാറാക്കുമ്പോൾ പാൽ ഉപയോഗിക്കുന്നതു കൊണ്ട് പല ഗുണങ്ങളും ഉണ്ട്. പാലിൽ അടങ്ങിയിട്ടുള്ള കാൽസ്യം ചെടികളിൽ ഉണ്ടാകുന്ന ഫംഗൽ ബാധ തടയാനായി സഹായിക്കുന്നു. ഇങ്ങിനെ ചെയ്യുന്നത് വഴി മുളക് ചെടിയിൽ ധാരാളം കായ്കൾ ഉണ്ടാവുകയും ചെയ്യും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Grow and Cultivate Chilli at Home Credit : PRS Kitchen