Hair Growth Gel Using Hibiscus : മുഖസൗന്ദര്യം വർദ്ധിപ്പിക്കാനായി പല സൗന്ദര്യവർദ്ധക വസ്തുക്കളും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും. എന്നാൽ എത്രനാൾ ഉപയോഗിച്ചാലും അവയിൽനി ന്നും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നതാണ് സത്യം. അതേസമയം മുടിയുടെയും മുഖ സൗന്ദര്യത്തിന്റെയും വർദ്ധനവിനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ചെമ്പരത്തി ഉപയോഗിച്ചുള്ള ജെല്ലിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.
ചെമ്പരത്തി ഉപയോഗിച്ചുള്ള ജെല്ല് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ചെമ്പരത്തിയുടെ പൂവ് ഒരു പിടി, ഉലുവ ഒരു സ്പൂൺ, സാന്തം ഗം, ഒരു ടീസ്പൂൺ ഗ്ലിസറിൽ, ഒരു രണ്ട് വിറ്റാമിൻ ഇ ഗുളികകൾ എന്നിവയാണ്. സാന്തം ഗം സൂപ്പർമാർക്കറ്റുകളിൽ നിന്നും വാങ്ങാനായി സാധിക്കുന്നതാണ്. ആദ്യം തന്നെ ചെമ്പരത്തി പൂവും ഉലുവയും ആവശ്യത്തിന് വെള്ളമൊഴിച്ച ശേഷം നന്നായി തിളപ്പിച്ച് സത്ത് മുഴുവനായി എടുത്ത് മാറ്റി വെക്കുക. ഈയൊരു സമയം കൊണ്ട് മറ്റൊരു പാത്രത്തിലേക്ക് സാന്തം ഗമ്മും, ഗ്ലിസറിനും ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കി വെക്കുക.
ശേഷം തയ്യാറാക്കി വെച്ച ചെമ്പരത്തിയുടെ കൂട്ടു കൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഒട്ടും കട്ടകൾ പിടിക്കാതെ നോക്കണം. കട്ടകൾ ഉണ്ടെങ്കിൽ ജെല്ല് ഉണ്ടാക്കുമ്പോൾ ശരിയാകില്ല. അവസാനമായി വിറ്റാമിൻ ഇ ഗുളികകൾ കൂടി അതിലേക്ക് പൊട്ടിച്ചൊഴിക്കുക. ശേഷം ഈയൊരു ജെല്ല് ഒരു ബോക്സിൽ ആക്കി സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. മുടിയുടെ വളർച്ചയ്ക്കും, ആവശ്യങ്ങൾക്കുമായി ഉപയോഗിക്കാവുന്ന ഒരു ജെൽ ആണ് ഇത്.
മുഖസൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനും പ്രകൃതിദത്ത മാർഗങ്ങൾ തേടുന്നവർക്കിടയിൽ ഏറെ പ്രചാരം നേടിയ ഒന്നാണ് ഈ ചെമ്പരത്തി ജെൽ. വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്ന ചെമ്പരത്തി, ചർമ്മത്തിനും മുടിക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഒരു പ്രകൃതിദത്ത സൗന്ദര്യ സംരക്ഷണ ഘടകമാണ്. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ജെൽ, സ്ഥിരമായി ഉപയോഗിച്ചാൽ മുഖത്തിന് സ്വാഭാവിക തിളക്കവും മുടിക്ക് കരുത്തും നൽകാൻ സഹായിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Devus Creations
Hair Growth Gel Using Hibiscus: 10 Easy Homemade Hair Care Tips
- Fresh Hibiscus Leaves: Use fresh hibiscus leaves to prepare a natural hair gel at home.
- Hibiscus Flowers: Add hibiscus flowers for their traditional use in herbal hair care.
- Natural Gel Texture: Blend the leaves with a little water to create a smooth gel.
- Scalp Moisture: The gel can help moisturise a dry scalp.
- Hair Conditioning: Hibiscus gel may make hair feel softer and smoother.
- Reduce Dryness: Apply a small amount to dry hair for added moisture.
- Easy Application: Spread the gel gently through your hair and scalp.
- Short Contact Time: Leave it on for around 15–20 minutes before rinsing.
- Fresh Preparation: Make small batches and refrigerate briefly; discard if the gel changes smell or appearance.
- Patch Test: Test on a small skin area first and stop using it if irritation occurs.