6 മാസം കൊണ്ട് മരം നിറയെ മാങ്കോസ്റ്റീൻ പഴങ്ങൾ കൊണ്ട് നിറയാൻ ഇനി ഇങ്ങനെ ചെയ്താൽ മതി.!! | How to grow fruit plants at home in pots malayalam

How to grow fruit plants at home in pots malayalam : നമ്മുടെ പഴച്ചെടികൾ പ്രൂൺ ചെയ്തു കൊടുക്കേണ്ടതാണല്ലോ. പ്രൂൺ ചെയ്ത കൊടുക്കുന്നതിലൂടെ ചെടികളിൽ ധാരാളം ശാഖകൾ ഉണ്ടാകും എന്ന് മാത്രമല്ല നല്ലതുപോലെ പൂക്കൾ ഉണ്ടാകുകയും കായ്കൾ ഉണ്ടാകുകയും ചെയ്യാൻ അത് സഹായിക്കുന്നു. പ്രൂണിങ് വേണ്ടി കമ്പ് മുറിച്ച് എടുക്കുമ്പോൾ അവയുടെ അറ്റം ചതഞ്ഞു പോകാതെ

ഒറ്റ കട്ടിലൂടെ കട്ട് ചെയ്തെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കട്ട്‌ ചെയ്ത കമ്പുകളിൽ ഫങ്കൽ ഇൻഫെക്ഷനോ അല്ലെങ്കിൽ വെള്ളമിറങ്ങി ചീഞ്ഞു പോകാതിരിക്കാൻ വേണ്ടി ടാഗ് മോണോ സ്പ്രേ ചെയ്യുകയോ ഒഴിച്ചു കൊടുക്കുകയും ചെയ്യണം. ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം എന്ന കണക്കിൽ ആണ് ഇവ കലക്കേണ്ടത്. ഇങ്ങനെ ഒഴിച്ചു കൊടുക്കുന്നതിലൂടെ മണ്ണിലുള്ള ഫംഗൽ ഇൻഫെക്ഷൻ

ഉണ്ടാകാതിരിക്കാൻ വളരെ നല്ലതാണ്. മണ്ണ്, എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയെല്ലാം കൂടെ നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇതെല്ലാം ന്യൂട്രിമിക്സ് ഉണ്ടെങ്കിൽ ന്യൂട്രി മിക്സും മണ്ണും കൂടി നല്ലതു പോലെ മിക്സ് ചെയ്താൽ മതിയാകും. ശേഷം ചെടിയുടെ ചുവട്ടിലെ മണ്ണ് ഇളക്കിമാറ്റി ആവശ്യാനുസരണം ചേർത്ത് കൊടുക്കാവുന്നതാണ്.

ഡോളോ മീറ്റ് ചേർത്തു കൊടുത്ത് രണ്ടാഴ്ചയ്ക്കു ശേഷം ആയിരിക്കണം പ്രൂണിങ്ങ് വളപ്രയോഗം നടത്തേണ്ടത്. അതിനുശേഷം ഇവ പൂക്കുവാനായി ടാഗ് ബയോ എന്ന് പറയുന്ന ഒരു മരുന്ന് ഒരു ലിറ്റർ വെള്ളത്തിൽ ഒരു നുള്ള് ചേർത്ത് നല്ല പോലെ മിക്സ് ചെയ്തു ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുക്കുക. വിശദവിവരങ്ങൾ മനസ്സിലാക്കാൻ വീഡിയോയിൽ നിന്നും. Video credit : PRS Kitchen