Kariveppila Cultivation Using Bottle : അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമാണ്. കാരണം ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന മിക്ക പച്ചക്കറികളിലും കറിവേപ്പില ഉൾപ്പെടെയുള്ള ഇല വർഗങ്ങളിലും ധാരാളം കീടനാശിനികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ കറിവേപ്പില ചെടി നട്ടുപിടിപ്പിച്ചാലും അത് നല്ല രീതിയിൽ വളരുന്നില്ല എന്ന്
പരാതി പറയുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. കറിവേപ്പില ചെടി നട്ട് അത് നല്ല രീതിയിൽ വളർന്നു തുടങ്ങിയാൽ പരിചരണം നൽകേണ്ടത് അത്യാവശ്യമാണ്. അതിനായി മാസത്തിൽ ഒരിക്കലെങ്കിലും ചെടിയുടെ ചുവട്ടിലെ മണ്ണെല്ലാം നല്ലതുപോലെ ഇളക്കി മിക്സ് ചെയ്ത് ഇടണം. ഇങ്ങനെ ചെയ്യുന്നതിന് മുൻപായി ചെടിയിൽ തളിരിലകൾ നിൽക്കുന്നുണ്ടെങ്കിൽ അത് പൂർണ്ണമായും നുള്ളി കളയാനായി പ്രത്യേകം ശ്രദ്ധിക്കുക.
ഇതിന് പുറമേയായി ചെടിയിലേക്ക് ആവശ്യമായ ജൈവവള കൂട്ടു കൂടി പ്രയോഗിക്കേണ്ടതുണ്ട്. അതിനായി വീട്ടിൽ പഴയതായി കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താവുന്നതാണ്. പ്ലാസ്റ്റിക് കുപ്പിയുടെ താഴ്ഭാഗം പൂർണ്ണമായും കട്ട് ചെയ്ത് കളയുക. ശേഷം അത് കറിവേപ്പില ചെടി നട്ട പോട്ടിന്റെ അല്ലെങ്കിൽ ഗ്രോ ബാഗിന്റെ സൈഡ് ഭാഗത്തായി ഇറക്കി വയ്ക്കുക. അതിലേക്ക് അടുക്കളയിൽ നിന്നും ലഭിക്കുന്ന ഉള്ളിത്തൊലി, മുട്ട, നേന്ത്രപ്പഴത്തിന്റെ തൊലി എന്നിവയുടെ വേസ്റ്റ് ഇട്ടു കൊടുക്കാവുന്നതാണ്.
കൂടാതെ കുറച്ച് മണ്ണു കൂടി ഇട്ട ശേഷം വെള്ളമൊഴിച്ചു കൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ ചെയ്യുമ്പോൾ കുപ്പിയുടെ ഉള്ളിലൂടെ ചെടിയിലേക്ക് ആവശ്യമായ ജൈവവളം എളുപ്പത്തിൽ മണ്ണിലേക്ക് ഇറങ്ങി കിട്ടുന്നതാണ്. അത് ചെടിയുടെ വളർച്ച കൂട്ടുന്നതിന് വളരെയധികം സഹായിക്കും. മാത്രമല്ല ചെടി നല്ല രീതിയിൽ സൂര്യപ്രകാശം കിട്ടുന്ന ഭാഗങ്ങളിൽ വയ്ക്കാനും ശ്രദ്ധിക്കണം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS
Curry Leaves Farming Using Bottle
Curry leaves farming is a rewarding and low-maintenance agricultural practice, ideal for warm tropical and subtropical climates. The plant thrives in well-drained, loamy soil rich in organic matter and requires a sunny location with at least 5–6 hours of direct sunlight daily. Propagation is commonly done through seeds or stem cuttings, and regular watering is essential, especially during the early growth stages. Overwatering should be avoided to prevent root rot. Applying organic compost or well-rotted manure every month promotes healthy, bushy growth and increases leaf yield. Pruning the tips regularly encourages branching and denser foliage. The plant is relatively pest-resistant, but occasional monitoring is recommended. Curry leaves are in high demand for their aromatic flavor and medicinal properties, making this a profitable and sustainable crop for home gardens or small-scale farms with minimal input and care.