
പിവിസി പൈപ്പ് കൊണ്ട് ഇങ്ങനെ ചെയ്താൽ മതി! ഇനി കുരുമുളക് പൊട്ടിച്ചു മടുക്കും; കിലോ കണക്കിന് കുരുമുളക് പറിക്കാൻ കിടിലൻ സൂത്രം!! | Kurumulak Krishi Using PVC Pipes
Kurumulak Krishi Using PVC Pipes
Black Pepper Farming Tips
Black pepper thrives in warm, humid climates with well-drained, fertile soil rich in organic matter. It is typically grown by planting healthy cuttings near strong supports like trees or poles. Regular watering is essential, but the soil should never be waterlogged. Apply organic compost and balanced fertilizers during the growing season for better yield. Provide partial shade and good air circulation to prevent fungal diseases. Proper pruning of vines helps maintain plant health and promotes a higher pepper production.
Kurumulak Krishi Using PVC Pipes : കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് നമ്മുടെ നാട്ടിൽ സുലഭമായി ഉപയോഗിച്ചു വരുന്നുണ്ട്. സുഗന്ധവ്യഞ്ജനം എന്ന രീതിയിൽ പ്രധാനമായും പുറം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്ന കുരുമുളക് നമ്മുടെ നാട്ടിലെ വീടുകളിലെ തൊടികളിലെല്ലാം നട്ട് പിടിപ്പിക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ ഇന്ന് ഫ്ലാറ്റിലും മറ്റും ജീവിക്കുന്നവർക്ക് സ്ഥല പരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ കടകളിൽ നിന്നും കുരുമുളക് വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്.
എന്നാൽ വളരെ എളുപ്പത്തിൽ എത്ര സ്ഥല കുറവുള്ള ഇടങ്ങളിലും കുരുമുളക് എങ്ങനെ പടർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കുരുമുളക് കൃഷി ചെയ്യാനായി ആവശ്യമായിട്ടുള്ളത് വലിപ്പമുള്ള ഒരു ബക്കറ്റ് അല്ലെങ്കിൽ പ്ലാസ്റ്റിക് ബാഗോ ആണ്. അത്യാവശ്യം വലിപ്പമുള്ള ഒരു പി വി സി പൈപ്പ് എടുത്ത് ബക്കറ്റിന്റെ നടുഭാഗത്താക്കി വെച്ചു കൊടുക്കുക. അതിന് ചുറ്റുമായി മണ്ണ് നിറച്ചു കൊടുക്കണം. മണ്ണ് നിറയ്ക്കുമ്പോൾ ജൈവ കമ്പോസ്റ്റ് മിക്സ് ചെയ്ത് ഉണ്ടാക്കുന്നതാണ് കൂടുതൽ നല്ലത്.
അതിനായി അടുക്കളയിൽ നിന്നും കിട്ടുന്ന പച്ചക്കറിയുടെയും, പഴങ്ങളുടെയും വേസ്റ്റ് മണ്ണിലിട്ടു വച്ചാൽ മാത്രം മതി. അതോടൊപ്പം ബക്കറ്റിന്റെ കനം കുറയ്ക്കാനായി ഏറ്റവും താഴത്തെ ലെയറിൽ കരിയില ഇട്ടുകൊടുക്കാവുന്നതാണ്. കൂടാതെ ചെടി പെട്ടെന്ന് വളർന്നു കിട്ടാനായി പുളിപ്പിച്ച ചാണക വെള്ളം, ചാരപൊടി എന്നിവയും മണ്ണിനോടൊപ്പം ചേർത്തു കൊടുക്കാം. പിവിസി പൈപ്പ് ബക്കറ്റിൽ നല്ല രീതിയിൽ ഉറച്ചു കിട്ടുന്നത് വരെ മണ്ണ് നിറച്ചു കൊടുക്കാനായി ശ്രദ്ധിക്കുക. അതിന് ശേഷം നടാൻ ആവശ്യമായ കുരുമുളക് ചെടിയുടെ തണ്ട് മണ്ണിലേക്ക് നട്ടു കൊടുക്കുക. തണ്ട് മുറിച്ചെടുത്ത ശേഷം കുറഞ്ഞത് 15 ദിവസമെങ്കിലും
ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞു സൂക്ഷിക്കുകയാണ് എങ്കിൽ പെട്ടെന്ന് വേര് പടർന്നു കിട്ടുന്നതാണ്. ശേഷം ചെടിയുടെ മുകൾഭാഗം പൈപ്പിലേക്ക് ഒരു നാരോ മറ്റോ ഉപയോഗിച്ച് കെട്ടിക്കൊടുക്കാം. കുരുമുളക് ചെടി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം വെള്ളം ആവശ്യത്തിനുമാത്രം ഒഴിച്ചു കൊടുക്കുക എന്നതാണ്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് നിങ്ങൾക്കും ഇനി വീട്ടിൽ വളരെ എളുപ്പത്തിൽ കുരുമുളക് കൃഷി ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS
Kurumulak Krishi Tips
- Climate & Soil: Grow in warm, humid conditions with fertile, well-drained soil.
- Planting: Use healthy cuttings and provide strong support like trees or poles.
- Watering: Water regularly without waterlogging the soil.
- Fertilizing: Apply organic compost and balanced fertilizers during growth.
- Pruning & Shade: Prune vines and maintain partial shade for healthy plants.