
ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! ഇലപ്പുള്ളി രോഗവും മുരടിപ്പും മാറി കറിവേപ്പ് ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും! വേപ്പില നുള്ളി മടുക്കും!! | White and Black Spot in Curry Leaves
White and Black Spot in Curry Leaves
White and Black Spot in Curry Leaves : അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ നിന്ന് തന്നെ ലഭിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമല്ലേ. കാരണം ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന കറിവേപ്പിലകളിൽ പല രീതിയിലുള്ള വിഷാംശങ്ങളും അടച്ചിട്ടുണ്ടാകും. എന്നാൽ കറിവേപ്പില ചെടി നട്ടുപിടിപ്പിച്ചിട്ടും അതിൽ നിന്നും ആവശ്യത്തിന് ഇലകൾ ലഭിക്കുന്നില്ല, പല രോഗങ്ങളും കാരണം ഇലകൾ മുരടിച്ചു പോകുന്നു എന്നീ പരാതികൾ
പറയുന്നവരാണ് കൂടുതൽ പേരും. അത്തരം രോഗങ്ങളെ ഇല്ലാതാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. കറിവേപ്പില ചെടിയുടെ ഇലകളിൽ പ്രധാനമായും കാണുന്ന പ്രശ്നങ്ങൾ ഫംഗൽ ഇൻഫെക്ഷൻ, ഇല മുരടിപ്പ് പോലുള്ള കാര്യങ്ങളാണ്. ഇത്തരത്തിൽ ഇലകൾ വാടി വീണു തുടങ്ങുമ്പോൾ ഒരു കാരണവശാലും അത് ചെടിയുടെ ചുവട്ടിൽ തന്നെ ഇട്ടുകൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെ ചെയ്യുന്നത് വഴി
ചെടിയിലേക്ക് മുഴുവനായും രോഗം പടർന്നു പിടിക്കുകയും ചെടി പൂർണ്ണമായും നശിച്ചു പോകുകയും ചെയ്യുന്നതാണ്. മാത്രമല്ല അടുത്തുള്ള ചെടികളിലേക്കും രോഗം പടരാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ആ ഭാഗം പൂർണമായും കട്ട് ചെയ്ത് മറ്റെവിടെയെങ്കിലും കൊണ്ടുപോയി കത്തിച്ചു കളയണം. ചെടികളിൽ ഉണ്ടാകുന്ന മറ്റു പ്രാണിശല്യങ്ങൾ ഒഴിവാക്കാനായി വീട്ടിൽ തന്നെ ചില ജൈവ ലായനികൾ തയ്യാറാക്കാവുന്നതാണ്. അതിനായി ആദ്യം ചെയ്യാവുന്നത് ഒരു പാത്രത്തിലേക്ക് കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് വെളുത്തുള്ളിയുടെ തോലും, പുളിപ്പിച്ച തൈരും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
ഈയൊരു കൂട്ട് മൂന്നു ദിവസം റസ്റ്റ് ചെയ്യാനായി അടച്ചുവയ്ക്കണം. അതിനുശേഷം അരിച്ചെടുത്ത് ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് ഡയല്യൂട്ട് ചെയ്തെടുക്കുക. അവസാനമായി അല്പം മഞ്ഞൾപൊടി കൂടി കൂട്ടിലേക്ക് ചേർത്ത ശേഷം ഇലകളിൽ മാസത്തിൽ ഒരുതവണ വെച്ച് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇലപ്പുള്ളി രോഗം ഇല്ലാതാക്കാനായി തയ്യാറാക്കാവുന്ന മറ്റൊരു കൂട്ട് വെള്ളവും വിനാഗിരിയും ചേർന്ന മിശ്രിതമാണ്. ഒരു ബക്കറ്റിൽ ആവശ്യത്തിന് വെള്ളമെടുത്ത് അതിലേക്ക് അല്പം വിനാഗിരി കൂടി ഒഴിച്ച് ഡയല്യൂട്ട് ചെയ്തെടുക്കുക. ഈയൊരു വെള്ളം ചെടികളിൽ തളിച്ചു കൊടുക്കുകയാണെങ്കിൽ ഫംഗൽ ഇൻഫെക്ഷൻ ഉൾപ്പെടെയുള്ള ബാധകൾ ഇല്ലാതാക്കാം. കൂടുതൽ ടിപ്പുകൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Jeny’s World
White and Black Spots in Curry Leaves | Causes & Remedies
Curry leaves are an essential kitchen plant, but many times they develop white or black spots due to pests, fungal infections, or nutrient issues. Early care and natural remedies can help restore healthy leaf growth.
Causes of White Spots
- Powdery Mildew – White powder-like fungus on leaves.
- Mealy Bugs / Scale Insects – Tiny pests that suck plant sap.
- Hard Water Deposits – White marks from water splashes.
Causes of Black Spots
- Fungal Leaf Spot Disease – Dark round patches on leaves.
- Sooty Mold – Black coating caused by pest secretions.
- Nutrient Deficiency – Lack of micronutrients weakens leaves.
Natural Remedies
- Neem Oil Spray – Mix neem oil with water + mild soap, spray weekly.
- Buttermilk Spray – Controls fungal infections naturally.
- Turmeric Water – Acts as a mild antifungal solution.
- Pruning – Remove heavily infected leaves to stop spreading.
- Healthy Soil Mix – Use compost and organic manure to boost immunity.
Prevention Tips
- Water only at the base of the plant, avoid wetting leaves.
- Ensure good sunlight and airflow.
- Regularly inspect for pests and treat early.
Conclusion
White and black spots in curry leaves are usually due to fungal infections or pest attacks. With neem oil sprays, pruning, and proper plant care, your curry leaf plant can stay green, healthy, and productive.