പാള കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി! മല്ലിയില വീട്ടിൽ കാടായി തിങ്ങി നിറഞ്ഞു വളരും; ഇനി എന്നും മല്ലിയില നുള്ളി മടുക്കും!! | Malli Krishi Tips Using Paala

Malli Krishi Tips Using Paala

Malli Krishi Tips Using Paala : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എന്ത് കറികൾ ഉണ്ടാക്കുമ്പോഴും അതിൽ മല്ലിയില ഉപയോഗിക്കുന്നത് എല്ലാ വീടുകളിലും ഒരു പതിവ് രീതിയാണ്. പ്രത്യേകിച്ച് ചിക്കൻ കറി, സാമ്പാർ, രസം പോലുള്ള കറികൾ ഉണ്ടാക്കുമ്പോൾ മല്ലിയില ഇട്ടു കഴിഞ്ഞാൽ കൂടുതൽ ടേസ്റ്റ് ലഭിക്കാറുണ്ട്. എന്നാൽ അത്തരം ആവശ്യങ്ങൾക്കുള്ള മല്ലിയില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്.

വളരെ ചെറിയ രീതിയിൽ പരിചരണം നൽകിയാൽ തന്നെ മല്ലിയില എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമാക്കാം. മല്ലിയില വളർത്താനായി തൊടിയിൽ കവുങ്ങിന്റെ പാള കിട്ടുമെങ്കിൽ അത് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ആദ്യം തന്നെ പാളയുടെ മുകൾഭാഗവും താഴെ ഭാഗവും മുറിച്ചുകളഞ്ഞ് നടുവിലുള്ള പരന്ന ഭാഗം മാത്രമായി കട്ട് ചെയ്ത് എടുക്കുക. അത് മറിച്ചിട്ട് ചുവട്ടിലായി കുറച്ച് ഹോളുകൾ കൂടി ഇട്ടു കൊടുക്കാം.

Coriander Farming Tips

പാളയിലേക്ക് ആദ്യത്തെ ലെയറായി കുറച്ച് കരിയില പൊടിച്ചു ചേർത്തു കൊടുക്കാവുന്നതാണ്. കരിയില ഉപയോഗിക്കുന്നത് വഴി ചെടി പെട്ടെന്ന് തന്നെ വളർന്നു കിട്ടും. അതിന് മുകളിലായി ഒരു ലയർ ജൈവവളക്കൂട്ട് മിക്സ് ചെയ്ത് ഉണ്ടാക്കുന്ന മണ്ണ് ചേർത്തു കൊടുക്കാവുന്നതാണ്. ഈയൊരു കൂട്ട് തയ്യാറാക്കാനായി അടുക്കള വേസ്റ്റ് മണ്ണിൽ ചേർത്ത് കുറച്ച് ദിവസം സൂക്ഷിച്ചുവച്ചാൽ മതിയാകും. ശേഷം മുകളിലായി അല്പം ചകിരിച്ചോറോ, ചാരമോ വിതറി കൊടുക്കാവുന്നതാണ്.

ഒരു ലയർ കൂടി മണ്ണിട്ട് സെറ്റ് ചെയ്ത ശേഷം അല്പം വെള്ളം അതിനുമുകളിലായി തളിച്ചു കൊടുക്കുക. പാവാൻ ആവശ്യമായ വിത്ത് ഒരു ചിരട്ടയിലോ മറ്റോ എടുത്ത് അല്പം വെള്ളത്തിൽ മുക്കിയ ശേഷം മണ്ണിലേക്ക് പാവിക്കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ മല്ലി ചെടി വളർന്ന് ഇലകൾ വന്നു തുടങ്ങുന്നതാണ്. യാതൊരു കീടനാശിനികളും അടിക്കാത്ത മല്ലിയില ഈ ഒരു രീതിയിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS

Coriander Farming Tips

Coriander farming is a rewarding and versatile crop cultivation suitable for both small and large-scale farming. It thrives best in cool, dry climates and well-drained, loamy soil rich in organic matter with a pH between 6.0 and 7.5. Sow coriander seeds directly into the soil after lightly crushing them to improve germination, spacing them about 6 inches apart in rows. Regular, moderate watering is essential, especially during the early stages of growth. Avoid overwatering, as it can lead to root rot. Applying organic compost or well-rotted manure boosts soil fertility and encourages lush leaf growth. Weed control, thinning, and mulching help maintain healthy plants. Coriander can be harvested for its leaves within 30–40 days and for seeds in 90–110 days. With proper care, coriander farming yields fresh, aromatic herbs and seeds that are essential in culinary and medicinal use.

Read also : ചിരട്ട കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി മല്ലി ഇല വീട്ടിൽ കാടായി വളർത്താം! ഇനി എന്നും മല്ലിയില നുള്ളി മടുക്കും!! | Coriander Cultivation Using Coconut Shell

Read also : മല്ലിയില വീട്ടിൽ കാടു പോലെ വളരാൻ ഒരു മാന്ത്രിക വിദ്യ! ഇനി എത്ര നുള്ളിയാലും തീരാത്തത്ര മല്ലിയില വീട്ടിൽ വളർത്താം!! | Fast Coriander Growing Method