കൊങ്ങിണി ചെടിയിൽ ഒരുപാട് പൂക്കൾ ഉണ്ടാകാൻ ഇങ്ങനെ ചെയ്താൽ മതി; പൂക്കൾ കൊണ്ട് നിറയാൻ 7 ടിപ്പുകൾ.!! | 7 Tips to increase Lantana Flowering

7 Tips to increase Lantana Flowering Malayalam : കൊങ്ങിണി ചെടികൾ എങ്ങനെ പ്രൂൺ ചെയ്യണം എപ്പോൾ പ്രൂൺ ചെയ്യണം. പ്രൂൺ ചെയ്തതിനു ശേഷം അത് എങ്ങനെ പരിപാലിക്കണം എന്നുള്ളതിനെ കുറിച്ച് വിശദമായി പരിചയപ്പെടാം. ഏത് ചെടികളും ആയിക്കോട്ടെ പ്രൂൺ ചെയ്തു കൊടുക്കേണ്ടത് അവർക്ക് വളരെ അത്യാവശ്യമാണ്. പ്രൂൺ ചെയ്യാതെ ഇരിക്കുകയാണെങ്കിൽ അവ ഒരു ഭംഗിയില്ലാത്ത രീതിയിൽ ആയിരിക്കും വരുന്നത്.

റെഗുലർ ആയി പ്രൂൺ ചെയ്തു കൊടുക്കുകയാണെങ്കിൽ നല്ലതുപോലെ പൂക്കൾ ഉണ്ടാവുകയും നല്ലൊരു ഷേപ്പിൽ ഭംഗിയിൽ ഇരിക്കുകയും ചെയ്യും. രണ്ടു രീതിയിലാണ് കൊങ്ങിണി ചെടികൾ പ്രൂൺ ചെയ്യുന്നത്. സോഫ്റ്റ് പ്രൂണിങ് എന്നും ഹാർട് പ്രൂണിങ് എന്നുമാണ് അറിയപ്പെടുന്നത്. കൊങ്ങിണി ചെടികളിൽ പുതിയ തളിരുകൾ വരുന്നത് അവയുടെ ലീഫിന് ഉള്ളിലിരുന്നു കൊണ്ടാണ്.

ഇവയുടെ ഇലകൾ പൊതുവേ ഒരു പെയർ ആയിട്ടാണ് വരുന്നത്. അതുകൊണ്ടു തന്നെ പ്രൂൺ ചെയ്ത് തളിരുകൾ വരുമ്പോഴും ഒരു പെയർ ആയ രീതിയിലെ വരികയുള്ളൂ. ഇവയുടെ ഇലകൾ പ്രൂൺ ചെയ്യുമ്പോൾ താഴെ നിന്നും മൂന്ന് സെറ്റ് ഇലകൾ വിട്ടിട്ട് മുകളിൽ ആയിട്ട് വേണം കട്ട് ചെയ്ത് മാറ്റേണ്ടത്. കട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ഇലയുടെ അടുത്തു കൊണ്ടുപോയി വെച്ച് ഒരു കാരണവശാലും കട്ട് ചെയ്യരുത്.

രണ്ട് ഇലയുടെയും നടുവിലുള്ള കമ്പിയുടെ മധ്യഭാഗത്തായി ആയിരിക്കണം കട്ട് ചെയ്യേണ്ടത്. നമ്മൾ കട്ട് ചെയ്ത് ഭാഗത്തു നിന്നും താഴോട്ട് ഒരു സെന്റീമീറ്റർ വരെ ആ കമ്പ് ഉണങ്ങി പോകുന്നതായിരിക്കും. ഇലയുടെ അടുത്ത് വെച്ച് കട്ട് ചെയ്യുകയാണ് എങ്കിൽ കമ്പുകൾ ഉണങ്ങി പുതിയ തളിരുകൾ വരാതെ ആകും. വിശദമായി അറിയാം വീഡിയോയിൽ നിന്നും. Video credit : Novel Garden

Rate this post