എനിച്ച് പഠിക്കണ്ടേ.. ചിണുങ്ങി കരഞ്ഞ് മഹാലക്ഷ്മി; അച്ഛൻറെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി.. പ്രാര്‍ത്ഥനയോടെ കാവ്യയും മീനാക്ഷിയും.!!

മലയാള സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താര കുടുംബമാണ് ദിലീപിന്റെത്. ദിലീപിന്റെയും ഭാര്യ കാവ്യ മാധവന്റെയും മക്കളായ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ താൽപര്യം പ്രകടിപ്പിക്കാറുണ്ട്. ദിലീപിനും കാവ്യാമാധവനും ഉള്ളതിനേക്കാൾ ആരാധകരാണ് സോഷ്യൽ മീഡിയയിൽ മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഉള്ളത്. ഇപ്പോഴിതാ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന

ഒരു വാർത്തയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ദിലീപ് പുറത്തുവിട്ടിരിക്കുന്നത്. ആരാധകരുടെ പൊന്നോമന ആയ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചിരിക്കുന്നു. അച്ഛന്റെ മടിയിലിരുന്ന് ആണ് മഹാലക്ഷ്മി ആദ്യാക്ഷരം എഴുതിയത്. തൊട്ടരികിലായി അമ്മ കാവ്യാമാധവനും ചേച്ചി മീനാക്ഷിയും ഉണ്ട്. ആദ്യാക്ഷരം കുറിക്കുന്നതിന് ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് ദിലീപ് കുറിച്ചിരിക്കുന്നത് ഇങ്ങനെ: ”ഇന്നു ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു.

ശ്രീശങ്കരന്റെ ദിവസാന്നിധ്യം നിറഞ്ഞ ആവണംകോട് സരസ്വതീ ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റെയും പ്രഭാവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെ ഉണ്ടാകണം.” ദിലീപിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് മഹാലക്ഷ്മിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. മഹാലക്ഷ്മിയും മീനാക്ഷിയും കാവ്യയും ദിലീപും ചേർന്നുള്ള കുടുംബചിത്രവും താരം പങ്കു വെച്ചിട്ടുണ്ട്.

ചിത്രത്തിൽ മീനാക്ഷി ആണ് മഹാലക്ഷ്മിയെ എടുത്തിരിക്കുന്നത്. ചേച്ചിയുടെ തോളിൽ കൊഞ്ചലോടെ ചാഞ്ഞു കിടക്കുകയാണ് മഹാലക്ഷ്മി. മഞ്ജുവാര്യറു മായുള്ള വിവാഹബന്ധം വേർപിരിഞ്ഞതിനുശേഷം 2016 നവംബറിലായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം. 2018 ഒക്ടോബർ 18 നായിരുന്നു മഹാലക്ഷ്മി പിറന്നത്. മഹാലക്ഷ്മിയുടെ ജന്മദിന ദിവസം തന്നെയാണ് ദിലീപ് തന്റെ പൊന്നോമന ആദ്യാക്ഷരം കുറിച്ച ചിത്രങ്ങളും പങ്കുവെച്ചിരിക്കുന്നത്.

Rate this post

Comments are closed.