ചാണകപ്പൊടിയും ചകിരിച്ചോറും ഇല്ലാതെ തന്നെ അഗ്ലോനിമ ചെടി ഭംഗിയായി വളർത്തിയെടുക്കാം.!! | Aglaonema plant Cultivation
Aglaonema plant Cultivation Malayalam : എല്ലാവർക്കും വീട് ഭംഗിയാക്കാനായി ഒരു പൂന്തോട്ടം വേണമെന്ന് ആഗ്രഹമുള്ളവർ ആയിരിക്കും. പൂന്തോട്ടത്തിലേക്ക് പൂക്കളുള്ള ചെടികൾ മാത്രമല്ല വ്യത്യസ്ത നിറങ്ങളിൽ ഉള്ള ഇലകൾ ഉള്ള ചെടികളും തിരഞ്ഞെടുക്കാവുന്നതാണ്. അത്തരം ചെടികളിൽ കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന ഒന്നാണ് ആഗ്ലോനിമ. എന്നാൽ കൃത്യമായ പരിപാലനം നൽകാതെ ഇവ ഉദ്ദേശിച്ച രീതിയിൽ വളരാറില്ല എന്നതാണ് മിക്ക ആളുകളുടെയും പരാതി.
അതിനായി പോട്ട് മിക്സിൽ ചകിരിച്ചോറ്, ചാണകപ്പൊടി പൊലുള്ള പല വളങ്ങളും ഇട്ടു കൊടുക്കാറുമുണ്ട്. എന്നാൽ ഇവയൊന്നും ഇല്ലാതെ തന്നെ അഗ്ലോനിമ ചെടി എങ്ങനെ ഭംഗിയായി വളർത്തിയെടുക്കാമെന്ന് അറിഞ്ഞിരിക്കാം. അതിനായി ആവശ്യമായിട്ടുള്ളത് പോട്ട് മിക്സിൽ ചേർക്കാനുള്ള മുട്ട തോടിന്റെ പൊടിയാണ്. ഈയൊരു പോട്ട് മിക്സില്‍ മുട്ടത്തോട് ഉപയോഗിക്കുകയാണെങ്കിൽ മറ്റു വളങ്ങൾ ഒന്നും തന്നെ പിന്നീട് ഉപയോഗിക്കേണ്ടി വരില്ല. പോട്ട് മിക്സ് തയ്യാറാക്കാനായി ഒരു ചട്ടിയെടുക്കുക.

അതിന് ശേഷം മണ്ണും പൊടിച്ചു വെച്ച മുട്ടത്തോടും നല്ലതു പോലെ മിക്സ് ചെയ്യുക. ഈയൊരു മിശ്രിതം ചട്ടിയിലേക്ക് നിറയ്ക്കുന്നതിനു മുൻപായി അല്പം കരിയില ചട്ടിയിൽ ഇട്ടു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ അത് ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തും. അതിനു ശേഷം തയ്യാറാക്കി വെച്ച മണ്ണിന്റെ മിശ്രിതം ചട്ടിയിൽ ഇട്ടു കൊടുക്കുക. അതിന് മുകളിൽ ചെടി നടാവുന്നതാണ്.ഈയൊരു രീതിയിലാണ് അഗ്ലോണിമ ചെടി നടുന്നത് എങ്കിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ നല്ല മാറ്റം കാണാനാകും.
മാത്രമല്ല എല്ലാ മാസവും നൽകുന്ന വളങ്ങൾ ഒന്നും തന്നെ ചെടിക്ക് ആവശ്യമായും വരുന്നില്ല.മറ്റൊരു കാര്യം ചെടി നല്ലതു പോലെ വെളിച്ചമുള്ള സ്ഥലം നോക്കി വയ്ക്കുക എന്നതും ആവശ്യത്തിന് വെള്ളം നൽകുക എന്നതുമാണ്. ഇങ്ങിനെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലും അഗ്ലോണിമ ചെടി ഭംഗിയായി വളർത്തിയെടുക്കാവുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Babees own