ഞാനല്ല പുള്ളിയാണ് ആദ്യം i love you എന്ന് പറഞ്ഞത്.. 😍 വിവാഹ വിശേഷങ്ങളുമായി ലൈവിൽ ആലിസ് ക്രിസ്റ്റി.!! [വീഡിയോ]

മലയാളികളുടെ പ്രിയതാരം ആലീസ് ക്രിസ്റ്റി വിവാഹിതയാകുന്നു എന്ന വാർത്ത എല്ലാവരും അറിഞ്ഞിട്ടുണ്ടാകും. മാസം 18 ന് വിവാ​ഹിതയാകുന്ന കാര്യം താരം തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. പ്രതിശ്രൂത വരൻ സജീനുമെത്തുള്ള ചിത്രങ്ങളും വിവാഹ വിശേഷങ്ങളും മെഹന്ദി ഇടുന്ന വീഡിയോയും ഒക്കെ പങ്കുവെച്ച ആലീസ് സേവ് ദ ഡേറ്റും സേവ് ദ ഡേറ്റിന്റെ പിന്നാമ്പുറ വീഡിയോയും ആരാധകർക്കായി

പങ്കുവെച്ചിരുന്നു. വിവാഹ വിശേഷങ്ങലുമായി ബന്ധപ്പെട്ട് താരം പങ്കുവെച്ച വീഡിയോകളും ചിത്രങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട് ആരാധകരുടെ സംശയങ്ങൾക്ക് ഇൻസ്റ്റാഗ്രാം ലൈവിലൂടെ മറുപടി കൊടുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട എന്താണ് മനസ്സിൽ എന്ന് ഒരു ആരാധകൻ ചോദിക്കുമ്പോൾ

ഒരുപാട് സന്തോഷവും ഇല്ല സങ്കടവും ഇല്ല പ്രത്യേകിച്ച് അങ്ങനെ ഒരു ഫീലിങ്ങും ഇല്ലാതെ ന്യൂട്ട്രലാണെന്നാണ് താരം മറുപടി പറയുന്നത്. പീന്നിട് കുസൃതിയായി ആരാണ് ആദ്യമായി i love you എന്ന് പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ ഒരു ചെറുപുഞ്ചിരിയോടെ താനല്ലന്നും സജിൻ ആണ് ആദ്യമായി പറഞ്ഞതെന്നുമാണ് ആലിസ് പറയുന്നത്. 2020 ജൂലൈ 25 നാണ് ഇരുവരും ആദ്യമായി കാണുന്നതെന്നും താരം പറയുന്നുണ്ട്. ഇരുവരും തമ്മിൽ

രണ്ട് വയസ്സിന്റെ വ്യത്യാസമാണുള്ളത്. ഹൽദിയുണ്ടാകുമോ എന്ന ചോദ്യത്തിന് ഇനി ഏഴ് ദിവസം മാത്രമാണുള്ളത് എന്നും, ഒരോ ദിവസത്തിനും ഓരോ പരുപാടി സെറ്റ് ചെയ്യ്തിട്ടുണ്ടന്നും അത് കൊണ്ട് ഹൽദി ഉണ്ടാകുമോ എന്ന് അറിയില്ലെന്നും താരം പറഞ്ഞു. കല്യാണത്തെക്കുറിച്ച് പേടിയുണ്ടോ എന്ന ചോദ്യത്തിന് പേടിയില്ലന്നും ഇത്ര നാളത്തെ പോലെയല്ല ഇനി ഉത്തരവാദിത്യം കൂടുമെന്ന് ഓർക്കുമ്പോൾ ചെറിയ ഒരു പേടിയുണ്ടെന്നും പറയുന്നുണ്ട്.

Rate this post

Comments are closed.