ഇതാണ് ഞങ്ങൾ സ്വപ്നം കണ്ട വീട്.. ട്രെൻഡിങ് ആയി ആലീസിന്റെയും സജിന്റെയും പുതിയ വീട്; ചിരിച്ചും ചിരിപ്പിച്ചും ഇരുവരും! [വീഡിയോ]

മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആലിസ് ക്രിസ്റ്റി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ വിവാഹം കഴിഞ്ഞിട്ട് ഏറെ ദിവസം ആയിട്ടില്ല. സജിൻ സജിയാണ് ആലീസിനെ വിവാഹം കഴിച്ചത്. വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹം ആയിരുന്നെങ്കിലും ഒരു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോൾ ആലീസിനെ പോലെ തന്നെ ആരാധകർക്ക്

ഏറെ പ്രിയപ്പെട്ട ആളായി മാറിക്കഴിഞ്ഞു സജിനും. ആലീസ് തൻറെ യൂട്യൂബ് ചാനലിലൂടെ ആണ് വിവാഹ വിശേഷങ്ങൾ ഏറെയും ആരാധകരുമായി പങ്കുവച്ചത്. ഏറെ സന്തോഷത്തോടെയാണ് ആലീസിന്റെ ഓരോ വീഡിയോയും ആരാധകർ ഏറ്റെടുത്തത്. ആരാധകരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ആലീസിന് യൂട്യൂബ് ചാനലിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ രണ്ടു

ലക്ഷത്തിലധികം സബ്സ്ക്രൈബേർസ് ആണ് ഇപ്പോൾ ചാനലിന് ഉള്ളത്. ഇപ്പോളിതാ ആലീസ് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ യൂട്യൂബ് ട്രെൻഡിങ് ചാർട്ടിലും ഇടം നേടിയിരിക്കുകയാണ്. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വീഡിയോ ആണ് ആലീസ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ പുതിയ ഫ്ലാറ്റാണ് ആലീസും സജിനും ചേർന്ന് ആരാധകർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. രണ്ട് ദിവസം

കൊണ്ട് പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടു കഴിഞ്ഞത്. ട്രെൻഡിങ് ചാർട്ടിൽ 41 ആം സ്ഥാനം ആണ് ഇപ്പോൾ വീഡിയോ ഉള്ളത്. തിങ്കൾ കലമാൻ, മിസ്സിസ് ഹിറ്റ്ലർ എന്നീ സീരിയലിൽ ആണ് ആലീസ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കടമുറ്റത്ത് കത്തനാർ എന്ന സീരിയലിലൂടെയാണ് ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ഇപ്പോൾ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആലീസ്.

Comments are closed.