72 ന്റെ നിറവിൽ ഹാസ്യസാമ്രാട്ട്; അമ്പിളിച്ചേട്ടന് ഇന്ന് ജന്മദിനം.. ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും.!! | Jagathy Sreekumar Birthday

മലയാളികളുടെ ഹാസ്യസാമ്രാട്ടാണ് ജഗതി ശ്രീകുമാർ. നടന്‍, സംവിധായകന്‍, പിന്നണി ഗായകന്‍ എന്നീ മേഖലകളിൽ പ്രശസ്‌തനായ ജഗതി ചേട്ടൻ മലയാളികള്‍ക്കും മലയാള സിനിമയ്‌ക്കും സമ്മാ നിച്ചത്‌ ഒരുപാട് ചിരിക്കുന്ന ഓർമകളാണ്. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പകരം വയ്‌ക്കാനില്ലാത്ത നിരവധി കഥാപാത്രങ്ങളെയാണ് താരം മലയാളികൾക്ക് നൽകിയിരിക്കുന്നത്. ഇന്നാണ് താരത്തിന്റെ ജന്മദിനം. 72 ന്റെ നിറവിൽ എത്തിയി

രിക്കുകയാണ് ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ. തിരുവനന്തപുരത്തെ വീട്ടില്‍ കുടുംബാംഗങ്ങൾ ക്കൊപ്പമാണ് ജഗതിയുടെ പിറന്നാള്‍ ആഘോഷമാക്കുന്നത്. നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്. രാവിലെമുതൽ മലയാള സിനിമ ലോകം മുഴുവനും താരത്തിന് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ എത്തിയിരി ക്കുകയാണ്. 1951 ജനുവരി 5 നായിരുന്നു താരം ജനിച്ചത്. കന്യാകുമാരി എന്ന ചിത്രത്തിലൂടെയാണ്

താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ഇതിനോടകം തന്നെ 1500 ഓളം സിനിമകളില്‍ താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. താരത്തിന് ശേഷം നിരവധി ഹാസ്യ നടന്മാർ മലയാള സിനിമയിലേക്ക് എത്തിയെങ്കിലും ജഗതി ശ്രീകുമാറിന്റെ തട്ട് താന്നു തന്നെ ഇരിക്കുകയാണ്. 2012 ല്‍ ഉണ്ടായ ആ അപകടത്തോടെ ഗുരുതരാവസ്ഥയിലായ അദ്ദേഹം പിന്നീട് സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കിലായിരുന്ന താരം കഴിഞ്ഞ

10 വർഷമായി സിനിമയിൽ നിന്നു മാറി നിൽക്കുകയാണ്. എന്നാൽ ഇപ്പോള്‍ പതുക്കെ പതുക്കെ ജീവിതത്തിലേക്കും സിനിമ ലോകത്തിലേക്കും തിരിച്ചുവരികയാണ് താരം. മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗത്തിലൂടെ താരം വീണ്ടും സിനിമയില്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന തോടെ ഏറെ സന്തോഷത്തിലാണ് സിനിമ ലോകം മുഴുവനും. സിബിഐ നാലു ഭാഗങ്ങളിലും വിക്രം എന്ന കഥാപാത്രമായി എത്തിയ ജഗതി അഞ്ചാം ഭാഗത്തിലും ഉണ്ടാകണമെന്ന് മമ്മൂട്ടി നിർദ്ദേശി ച്ചതിനെ തുടർന്നാണ് താരത്തെ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്താ യാലും താരത്തിന്റെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Comments are closed.