
ഒരുപിടി കരിയില ഇങ്ങനെ ചെയ്താൽ ആന്തൂറിയം നിറയെ പൂക്കൾ നിറയും; പുതിയ രീതിയിൽ പൂക്കൾ നിറയാൻ.!! | Anthurium plant care
പൂക്കളെ ഇഷ്ടപ്പെടാത്തവർ ആരും തന്നെ കാണില്ല. എന്നാൽ മറ്റ് പൂച്ചെടികളിൽ നിന്ന് വ്യത്യസ്തമായി കാണാൻ തന്നെ വളരെയധികം ഭംഗിയുള്ള ഒന്നാണ് ആന്തൂറിയം പൂക്കൾ. പലപ്പോഴും ആന്തൂറിയം ചെടികൾ പിടിച്ചു വരിക എന്നതും വളരെയധികം താമസമുള്ള ഒരു കാര്യമാണ്. ഈ സാഹചര്യത്തിൽ ആന്തൂറിയം നന്നായി പൂക്കുന്നതിനും വളരെ പെട്ടെന്ന് തന്നെ തഴച്ചു വളരുന്നതിന് ഒരു രൂപ പോലും മുടക്കാതെ വീട്ടിൽ തന്നെയുള്ള വസ്തുക്കളുപയോഗിച്ച് പ്രത്യേകിച്ച് നമ്മൾ അനാവശ്യം
എന്ന് കരുതി ഉപേക്ഷിക്കുന്ന ഒരു പ്രധാന ഘടകം ഉപയോഗിച്ച് എങ്ങനെ മിശ്രിതം തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി വേണ്ടത് മണ്ണ്, ചാണകപ്പൊടി, ചാരം എന്നിവയാണ്. മണ്ണും ചാണകപ്പൊ ടിയും ചാരവും നന്നായി മിക്സ് ചെയ്തു വേണം നടുവാൻ ആവശ്യമായ മണ്ണ് ഒരുക്കേണ്ടത്. ഇതിലേക്ക് കുറച്ച് ഉണങ്ങിയ കരിയില പൊടിച്ചെടുത്ത് ചേർക്കുന്നത് വളരെ പെട്ടെന്ന് തന്നെ ചെടി വളരുന്നതിനും പൂക്കൾ
ഇടുന്ന തിനു സഹായിക്കുന്നു. ഇനി എങ്ങനെയാണ് ആന്തൂറിയം നടുന്നതെന്ന് നോക്കാം. അതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യം നടുന്ന ചെടിചട്ടിയിൽ വലിയ ദ്വാരങ്ങൾ ഉണ്ടാക്കു കയാണ്. നന്നായി വായുസഞ്ചാരം വേണ്ട ഒരു ചെടി എന്ന നിലയിൽ വലിയ വായു സഞ്ചാരം വളരെ വേഗത്തിൽ ആകുന്നതിനു ദ്വാരങ്ങൾ സഹായിക്കുന്നുണ്ട്. ദ്വാരങ്ങൾ അടഞ്ഞിരിക്കുക ആണെങ്കിൽ അത് ഒരു കത്തി ഉപയോഗിച്ച് വലുതാക്കണം.
അതിനുശേഷം വേണം നടാൻ ഉദ്ദേശിക്കുന്ന ചെടി ഇതിലേക്ക് ഇറക്കിവയ്ക്കാൻ. ആറിഞ്ച് വലിപ്പമുള്ള ചെടിച്ചട്ടികൾ ആന്തൂറിയം നടുന്നതിന് ഉപയോഗിക്കുന്നത് ആണ് ഉത്തമം. ബാക്കി വിവരങ്ങൾ അറിയാം വിഡിയോയിൽ നിന്ന്. Video Credits : MALANAD WAYANAD