ഭൂമിയിൽ കുഞ്ഞുങ്ങളോളം സൗന്ദര്യമുള്ളത് മറ്റെന്തിനാണ്! 😍 നിഷ്കളങ്കതയുടെ, സ്നേഹത്തിന്റെ സൗന്ദര്യം.!! 😍🔥

അവതാരകയായെത്തി മലയാളികളുടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. ഫ്ലവേഴ്സ് ചാനലിൽ സുരാജ് വെഞ്ഞാറമൂടിനൊപ്പം കോമഡി സൂപ്പർ നൈറ്റ് പ്രോഗ്രാമിലൂടെ ആയിരുന്നു അശ്വതി മിനിസ്‌ക്രീനിൽ എത്തിയത്. പീന്നിട് ചക്കപ്പഴം എന്ന സീരിയലിൽ എത്തിയ താരം മലയാളികളുടെ കുടുംബത്തിലെ പ്രിയങ്കരിയായി മാറുകയായിരുന്നു. തന്റെ രണ്ടാമത്തെ കുഞ്ഞിനെ ​

ഗർഭിണിയായിരിക്കുമ്പോളാണ് താരം സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങിയത്. തൻറെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും അശ്വതി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ലൈഫ് അൺ എഡിറ്റഡ് എന്ന പേരിൽ സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട് അശ്വതിയ്ക്ക്. കഴിഞ്ഞ ഇടയ്ക്കാണ് താരത്തിന് രണ്ടാമത്തേ കുഞ്ഞു പിറന്നത്. കമല എന്നാണ് കുട്ടിക്ക് പേര് നൽകിയിരിക്കുന്നത്. മൂത്തമകൾ പത്മയും. കഴിഞ്ഞ ദിവസം

ശിശു ദിനത്തിൽ താരം പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ചിത്രത്തോടൊപ്പം താരം നല്ലൊരു കുറിപ്പും പങ്കുവെച്ചിരുന്നു. അശ്വതി ശ്രീകാന്ത് കുറിച്ചതിങ്ങനെ : “ഭൂമിയിൽ കുഞ്ഞുങ്ങളോളം സൗന്ദര്യമുള്ളത് മറ്റെന്തിനാണ് ! എന്റെയോ നിങ്ങളുടെയോ എന്നല്ല, പക്ഷികളുടെയോ മൃഗങ്ങളുടെയോ എന്നല്ല… കുഞ്ഞുങ്ങൾക്ക് – കുഞ്ഞുങ്ങൾക്കു മാത്രം അവകാശപ്പെട്ട

നിഷ്കളങ്കതയുടെ, സ്നേഹത്തിന്റെ സൗന്ദര്യം. അവരാണ് വഴി, അവരാണ് പാഠം എന്ന തിരിച്ചറിവിൽ നിന്നുകൊണ്ട് ഭൂമിയെ മനോഹരമാക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ശിശു ദിനാശംസകൾ ❤️❤️❤️”. കുഞ്ഞു കമലയ്ക്ക് ഒപ്പമുള്ള പത്മയുടെ ചിത്രമാണ് അശ്വതി പങ്കുവെച്ചിരിക്കുന്നത്. താരം പങ്കുവെച്ചിരിക്കുന്ന ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നിരവധിപേരാണ് ചിത്രത്തിന് താഴെ കമെന്റുകളുമായി വന്നിരിക്കുന്നത്.

Rate this post

Comments are closed.