ഏത്തപ്പഴം കഴിക്കാറുണ്ടോ.? ഒരു ഏത്തപ്പഴം ദിവസവും കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ അറിഞ്ഞാൽ.!! | Banana health benefits

നേത്രപ്പഴം വാഴപ്പഴം എന്നിങ്ങനെ പല പേരുകളിൽ നാം ഏത്തപ്പഴത്തെ വിളിക്കാറുണ്ട്. പല പേരുകൾ ഉള്ളതുപോലെ തന്നെ പഴത്തിന് സവിശേഷതകൾ ഒരുപാടുണ്ട്. നമുക്ക് സുലഭമായി ലഭിക്കുന്ന ഈ പഴത്തെ കുറിച്ച് നമുക്ക് അറിയാവുന്നതും അറിയാത്തതുമായ ഒരുപാട് കാര്യ ങ്ങളുണ്ട്. ദിവസവും ഈത്തപ്പഴം കഴിച്ചാൽ വൈദ്യന്റെ ആവശ്യം ഇല്ല എന്നുള്ള പഴഞ്ചൊല്ലിൽ തന്നെ ഏത്തപ്പഴത്തിന് ഗുണങ്ങൾ ഒരുപാട് അടങ്ങിയിട്ടുണ്ട്.

ഒട്ടു മിക്ക വീടുകളിലെയും പ്രഭാത ഭക്ഷണത്തിന് ഭാഗമാണ് ഏത്തപ്പഴം. ധാരാളം ആന്റി ഓക്സൈ ഡുകളും ഫൈബറുകളും മറ്റനവധി പോഷക ഘടകങ്ങളും അടങ്ങിയതാണ് ഏത്തപ്പഴം.പച്ച ഏത്തക്ക യെക്കാൾ കുറച്ച് പഴുത്തതാണ് നല്ലത്. പഴുത്ത ഏത്തക്ക യിലാണ് കൂടുതൽ പോഷക ഘടകങ്ങൾ അടങ്ങി യിട്ടുള്ളത്. പ്രതിരോധശേഷി കൂട്ടാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഏത്ത പ്പഴത്തിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ സഹായിക്കുന്നു.

This image has an empty alt attribute; its file name is banana.jpg

ദിവസേന ഏത്തപ്പഴം കഴിക്കുന്നവർക്ക് അൾസർ പോലുള്ള അസുഖങ്ങൾ വരുന്നത് കുറവാണ്. കറുത്ത തൊലിയോടു കൂടിയ ഏത്തപ്പഴം ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന ഒന്നാണ്. ഇത് കേടായി എന്ന് കരുതി കളയേണ്ട കാര്യമില്ല. ഇതിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. തടി കുറയ്ക്കാനായി ശ്രമിക്കുന്നവർക്ക് അധികം പാകമാകാത്ത ഇടത്തരം പഴുപ്പ് ഉള്ള ഏത്തപ്പഴം ആണ് നല്ലത്. ഇതിൽ വൈറ്റമിൻ ബി സിക്സ് ധാരാളമുണ്ട്.

ടൈപ്പ് ടു പ്രമേഹം വരുന്നത് തടയാൻ ഇത് ഏറെ നല്ലതാണ്. ഏത്തപ്പഴത്തിൽ റസിസ്റ്റൻസ് സ്റ്റാർച്ച് രൂപത്തിലാണ് കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രമേഹ രോഗമുള്ളവർ ഇത് കഴിക്കുന്നത് ഒരു ഭീഷണി അല്ല. തടി കുറയ്ക്കുവാനും പെട്ടെന്ന് വിശപ്പ് തോന്നാതിരിക്കാൻ ഉം ഏത്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ഏത്തപ്പഴത്തിന് കൂടുതൽ ഗുണങ്ങൾ അറിയാം വീഡിയോ മുഴുവനായും കാണൂ. Video Credits : Easy Tips 4 U