ഞാൻ നാലു മാസം ഗർഭിണി.. 🤰 വിവാഹ വാർഷികത്തിൽ പുതിയ സന്തോഷം പങ്കുവെച്ച് നടി ആതിര മാധവ്.!! [വീഡിയോ]

സീരിയൽ പ്രേമികളുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് കുടുംബവിളക്ക്. വളരെ നല്ല പശ്ചത്തലത്തിലൂടെ കടന്നു പോകുന്ന സീരിയലിനും കഥാപാത്രങ്ങൾക്കും ആരാധകർ നൽകുന്ന പരി​ഗണന ചില്ലറയൊന്നുമല്ല. കുടുംബവിളക്കിലെ എല്ലാ താരങ്ങളും തന്നെ ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. അഭിനയത്തിനോടൊപ്പം തന്നെ യൂട്യൂബും റീൽസുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമായ ആതിരയ്ക്കും അമൃതയ്ക്കും ആരാധകർ ഏറെയാണ്.

ഇപ്പോഴിതാ ആതീസ് ലിറ്റിൽ വേൾഡ് എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ ആതിര പങ്കുവെച്ചിരിക്കുന്നൊരു വീഡിയോയും അതിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന അടിക്കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ വെെറലായത്. താരം ​ഗർഭിണിയാണന്നും നാലുമാസം പിന്നിട്ടെന്നുമാണ് വിഡിയോയിൽ പങ്കു വെയ്ക്കുന്നത്. ആ​ഗസ്റ്റിലാണ് താരം ​ഗർഭിണിയാണന്ന വിവരം അറിഞ്ഞത് പക്ഷേ ആരാധകരുമായി ഇത് വരെ പങ്കുവെച്ചിട്ടില്ലായിരുന്നു.

മൂന്ന് മാസം കഴിഞ്ഞ് സ്കാനിങ്ങിനൊക്കെ ശേഷമാണ് താരം ഇപ്പോൾ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഈ സന്തോഷ വാർത്ത പറയുന്ന വീഡിയോയും ഇതിനോടൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. താരം റേയ്ക്ക് ഒപ്പമുള്ള വീഡിയോടു കൂടെ പങ്കു വെച്ച അടിക്കുറിപ്പ് ഇങ്ങനയാണ് കഴിഞ്ഞ 365 ദിവസങ്ങൾ, നിന്നെ സ്നേഹിക്കുന്നു.. വഴക്കുണ്ടാക്കുന്നു നിന്നോടൊപ്പം ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു

ഞാനൊരു ഉത്തമ ഭാര്യയല്ലെന്ന് എനിക്കറിയാം, പക്ഷേ ഞാൻ അതിന് ശ്രമിച്ചുകൊണ്ടേയിരിക്കും.. റേ. എല്ലാ സഹിഷ്ണുതയ്ക്കും ക്ഷമയ്ക്കും നന്ദി പറയുന്നു… നമുക്ക് ഒന്നിച്ച് മുന്നോട്ട് പോകാം, ഏറ്റവും സന്തോഷത്തോടെ അത് ഞാൻ പറയുകയാണ് മാതൃത്വത്തിലേക്കുള്ള നമ്മുടെ യാത്ര ആരംഭിക്കുന്നു എന്നാണ് ആതിര തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ചേർത്തിട്ടുണ്ട്. രസകരമായ നിരവധി കമൻറുകളും മറ്റും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്.

Rate this post

Comments are closed.