ഡ്യൂപ്പില്ലാതെ മരണക്കിണറിൽ.. മറക്കാൻ പറ്റാത്ത നിമിഷങ്ങൾ; മരണക്കിണറിൽ ബൈക്ക് ഓടിച്ച അനുഭവം പങ്കുവെച്ച് ബാബു ആന്റണി.!! | Babu Antony In Carnival Movie

ബാബു ആന്റണി എന്ന പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് വരുന്ന ഒരുപാട് കഥാപാത്രങ്ങൾ ഉണ്ട്. ഒരു കാലത്ത് യൂത്തിന്റെ രോമാഞ്ചമായിരുന്നു ബാബു ആന്റണി. വളരെ ചുരുക്കം നടന്മാർക്ക് മാത്രം ലഭിച്ചിട്ടുള്ള ഭാ​ഗ്യങ്ങളും ബാബു ആന്റണിക്ക് കിട്ടിയിട്ടുണ്ട്. മലയാളം കണ്ട മികച്ച സംവിധായകനായ ഭരതന്റെ സിനിമയിലൂടെയായിരുന്നു സിനിമാ പ്രവേശനം എന്നതായിരുന്നു ബാബു ആന്റണിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. ചാൻസ് ചോദിച്ച് നടന്നതിനെ കുറിച്ചും ഭരതൻ ചിത്രത്തിൽ അവസരം

ലഭിച്ചതിനെകുറിച്ചും ആദ്യ പ്രതിഫലത്തെ കുറിച്ചും ഒക്കെ തന്നെ ഈ അടുത്ത കാലത്ത് താരം തുറന്നു പറഞ്ഞിരുന്നു. കോളജിൽ പഠിക്കുന്ന കാലം മുതൽ അദ്ദേഹം വിവിധ തരം മാർഷൽ ആർട്സ് പരിശീലിക്കുകയും മറ്റുള്ളവർക്ക് പരിശീലനം നൽകുകയും ചെയ്യാറുണ്ടായിരുന്നു.ഞാൻ പൊലീസിൽ ചേരണമെന്നായിരുന്നു എന്റെ പിതാവിന്റെ ആ​ഗ്രഹം.അപ്പൻ അനുവദിച്ച ആ ചുരുങ്ങിയ കാലയളവിലാണ് ഞാൻ സിനിമയിലേക്ക് ചാൻസ് ചോദിച്ച് യാത്ര തുടങ്ങിയത്. പലപ്പോഴും ഭരതേട്ടന്റെ വീടിന് മുമ്പിലൂടെ

പോകും കുറേനേരം കാത്ത് നിൽക്കും. ഉള്ളിലേക്ക് കേറി ചെന്ന് ചാൻസ് എനിക്കൊരു അവസരം തരാമോ എന്നു ചോദിക്കുവാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അങ്ങനെ ഒരിക്കൽ അദ്ദേഹത്തെ പോയി കണ്ട് വിവരങ്ങൾ പറഞ്ഞു. പത്ത് ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു. ശേഷം ചെന്നപ്പോഴാണ് ചിലമ്പിലെ വില്ലൻ വേഷത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത് ”ബാബു ആന്റണി പറയുന്നു. താരം പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കാർണിവൽ എന്ന ചിത്രത്തിനുവേണ്ടി മരണ കിണറിൽ

ബൈക്ക് ഓടിക്കുന്നതിന് മുമ്പ് എല്ലാവരും നിശ്ചലമായി. പക്ഷേ എനിക്ക് പേടിയൊന്നും തോന്നിയില്ല. തിരിച്ചിറങ്ങാൻ പറ്റിയാൽ നല്ലതെന്ന് മാത്രം തോന്നി. അന്നത്തെ ക്യാമറാമാൻ വില്യംസ് തയ്യാറായെങ്കിലും ക്യാമറ താഴെ വയ്ക്കാൻ യൂണിറ്റ് സമ്മതിച്ചില്ല. അല്ലായിരുന്നുവെങ്കിൽ മികച്ച ഒരു ലോ ആംഗിൾ ഷോട്ട് ലഭിച്ചേനെ. ഇന്നത്തെപ്പോലെ ഡ്രോൺ ഉം മറ്റു സംവിധാനങ്ങൾ ഒന്നും അന്ന് ഉണ്ടായിരുന്നില്ലല്ലോ. എങ്കിലും ആ സിനിമ പ്രേക്ഷകർ ഏറ്റെടുത്തു അതിൽ ഒരുപാട് സന്തോഷം തോന്നിയിട്ടുണ്ട് ” ബാബു ആന്റണി പറയുന്നു.

Comments are closed.