ബാൾസം ചെടികളുടെ മുരടിപ്പ് മാറാൻ ഈ ടോണിക് മാത്രം മതി.. ബാൾസം പൂക്കൾ വിരിയുന്ന രഹസ്യം.!! | Balsam Plant Careing

Balsam Plant Careing : ബോൾസം ചെടികൾക്ക് ഉണ്ടാകുന്ന ഇല ചുരുളിപ്പും മുരടിപ്പും മാറി നല്ല രീതിയിൽ പൂക്കൾ ഉണ്ടാകാനുള്ള ടോണിക്ക് എങ്ങനെ ഉണ്ടാക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. ഇങ്ങനെ ഉള്ള രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണം ബാക്റ്റീരിയൽ ഇൻഫെക്ഷൻ ആണ്. കൂടാതെ ചെറിയ പ്രാണികൾ ഇലകളിൽ വന്നിരുന്നു അതിനുശേഷം നീരൂറ്റി കുടിക്കുന്നതും മറ്റൊരു കാരണമാണ്. ഇത് രണ്ടും ചെടികളുടെ

പ്രതിരോധശേഷി കുറയ്ക്കാൻ കാരണമാകുന്നു. ചെടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അതുപോലെ നല്ല വളർച്ച ഉണ്ടാകാനും അതുമൂലം ചെടികളിൽ മുട്ടുകളും പൂക്കളും ഉണ്ടാകുന്നതിന് സഹായിക്കുന്ന ഒരു ടോണിക്ക് ആണിത്. ഒരു ചെടിയിൽ ഇതുപോലുള്ള പ്രശ്നങ്ങൾ കണ്ടിട്ട് പെട്ടെന്ന് തന്നെ അതിനുവേണ്ട പ്രതിവിധി ചെയ്തില്ലെങ്കിൽ മറ്റു ചെടികളിലേക്കും ഇവ വ്യാപിക്കുകയും തുടർന്ന് എല്ലാ ചെടികളും മുരടിച്ചു പോകാൻ അത് കാരണമാകും.

മുരടിപ്പും മാറി പുതിയ നല്ല ഇലകൾ വളർന്നു വരുന്നതു വരെ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഈ ഒരു ടോണിക്ക് സ്പ്രേ ചെയ്തു കൊടുക്കേണ്ടതാണ്. ഈ ടോണിക് ഉണ്ടാക്കുവാനായി വേണ്ടത് എല്ലാവരും വീടുകളിൽ നാം വച്ചു പിടിപ്പിക്കാൻ ഉള്ള അലോവേര ആണ്. കറ്റാർവാഴകളിൽ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ചെടികൾക്ക് വേണ്ട എല്ലാ ന്യൂട്രിയൻസ് അടങ്ങിയിരിക്കുന്നു. കൂടാതെ ചെടികളിൽ ഉണ്ടാവുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും

വളർച്ച ഉണ്ടാകാനും മുരടിപ്പ് മാറാൻ ഒക്കെ ഏറ്റവും നല്ല ഒരു മരുന്നാണ് കറ്റാർവാഴ. അടുത്തതായി വേണ്ടത് പച്ചമഞ്ഞൾ ആണ്. നാച്ചുറൽ ആയിട്ടുള്ള ആന്റി ബാക്ടീരിയൽ എഫക്ട് ഉള്ള ഒന്നാണ് മഞ്ഞൾ. ഇവ കൊണ്ട് എങ്ങനെ ടോണിക് ഉണ്ടാക്കാം എന്നതിനെ കുറിച്ചും അവ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് വിശദമായി വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. Video credit : RIZA’ Z VIBES