വെറുതെ ചെത്തി കളയയുന്ന മുകൾ വശം മാത്രം മതി ക്യാരറ്റും ബീറ്റ്‌റൂട്ടും തോട്ടം നിറയെ ഉണ്ടാക്കാൻ.!! | Beetroot and Carrot krishi

സാധാരണ കറികൾക്കായി ക്യാരറ്റ് ബീറ്റ്‌റൂട്ട് തുടങ്ങിയ പച്ചക്കറികൾ കടകളിൽ നിന്നും വാങ്ങുന്നവരാണല്ലോ നാമെല്ലാവരും. കറി വയ്ക്കാൻ എടുക്കുന്ന സമയത്ത് ഇതിന്റെ മുകൾ വശം ചെത്തി കളയാറാണ് പതിവ്. എന്നാൽ ഇതുകൊണ്ട് എങ്ങനെയാണ് കാരറ്റും ബീറ്റ്‌റൂട്ടും കൃഷി ചെയ്യാം എന്ന് നോക്കാം. ഇതിന് വേണ്ടി സ്വല്പം ഇറക്കി കട്ട് ചെയ്ത മുകൾ വശം

എടുത്തതിനു ശേഷം നടുകയാണെങ്കിൽ വിത്തു ഒന്നുമില്ലാതെ തന്നെ മുളച്ച് കാരറ്റും ബീറ്റ്‌റൂട്ടും ധാരാളം ഉണ്ടാകുന്നതാണ്. കിഴങ്ങു വർഗ്ഗങ്ങൾ ഒക്കെ നടുമ്പോൾ ഈ രീതിയിൽ നൽകുകയാണെങ്കിൽ ധാരാളം വിളവ് ലഭിക്കുന്നതാണ്. ചപ്പുചവറുകളും കരിയിലകളും ആണ് ഗ്രോ ബാഗിൽ നിറയ്ക്കുന്നത് എങ്കിലും ഉണങ്ങിയ പുല്ലു ഉണ്ടെങ്കിൽ അത് നിറക്കുന്നതാണ് ഏറ്റവും നല്ലത്.

നന്നായിട്ട് ഉണങ്ങിയ പുല്ല് ചേർക്കുന്നത് കൊണ്ടു തന്നെ ചകിരിച്ചോറും മറ്റ് സാമഗ്രികളും ഒന്നും ചേർക്കേണ്ടതില്ല. ഉണങ്ങിയ പുല്ല് ഗ്രോബാഗിന് പകുതിയോളം നിറച്ചതിനു ശേഷം ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും മിക്സ്‌ ചെയ്തു ഇട്ടു കൊടുക്കുക. അതിനുശേഷം കുമ്മായം മിക്സ്‌ ചെയ്തിട്ടുള്ള മണ്ണാണ് ഇട്ടു കൊടുക്കുന്നത്. ശേഷം കട്ട് ചെയ്തു വച്ചിട്ടുള്ള ക്യാരറ്റ് ബീറ്റ്‌റൂട്ടും കുറച്ചുഭാഗം

വെളിയിൽ നിൽക്കുന്ന രീതിയിൽ നട്ടു കൊടുക്കുക. എന്നിട്ട് ചെറുതായിട്ട് വെള്ളം തളിച്ചു കൊടുക്കുക. ഓരോ ദിവസവും വന്നു നോക്കിയതിനു ശേഷം ഈർപ്പം ഇല്ലെങ്കിൽ മാത്രമേ വെള്ളമൊഴിച്ച് കൊടുക്കാവൂ. വളരെ എളുപ്പത്തിൽ ക്യാരറ്റ് ബീറ്റ്റൂട്ട് മുതലായ കിഴങ്ങു വർഗ്ഗങ്ങൾ വീടുകളിൽ തന്നെ നട്ട് എടുക്കാവുന്ന ഒരു രീതിയാണിത്. Video credit : PRS Kitchen