കുല കുത്തി കായ്പിടിക്കാൻ ഉപ്പ് കൊണ്ടൊരു വിദ്യ! ഇത് ഒരു നുള്ളു മതി ഏത് ചെടിയും കുലം കുത്തി കായ് പിടിക്കും.!! | Benefits of Epsum Salt for Plants

കൃഷിയിടങ്ങളിൽ നമ്മൾ വളർത്തുന്ന ചെടികൾ കായ് പിടിക്കാൻ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം. ഇതിനായി ഉപയോഗിക്കുന്നത് എപ്സം സാൾട്ട് ആണ്. എപ്സം സാൾട്ട് എന്നുപറയുന്നത് മഗ്നീഷ്യം സൾഫേറ്റ് ആണ്. ചെടികൾക്ക് അത് എങ്ങനെ ഉപയോഗിക്കാം എന്നും ഏതൊക്കെ ചെടികൾക്ക് ആണ് ഇത് ഉപയോഗിക്കേണ്ടത് എന്നതിനെപ്പറ്റി നോക്കാം.

ചെടികൾക്ക് വേണ്ടതായ മൂലകങ്ങൾ ഒക്കെ കിട്ടാതിരിക്കുമ്പോൾ അവയ്ക്ക് കുരുടിപ്പ്, മഞ്ഞളിപ്പ് അതുപോലെ തന്നെ മൂട് ഒക്കെ ചീഞ്ഞു പോവുക ഒക്കെ ചെയ്യുന്നത്. മഗ്നീഷ്യം കാൽസ്യം നൈട്രജന്റെ അഭാവം മൂലം ചെടികൾ നശിച്ചു പോകാൻ ഇടയാകുന്നു. നൈട്രജന്റെ അഭാവത്തിന് വേണ്ടിയാണ് നമ്മൾ ചാണകം ഇട്ടു കൊടുക്കുന്നത്.

കാൽസ്യത്തിന്റെ കുറവ് പരിഹരിക്കാനായി കുമ്മായം ഡോളോ മീറ്റ് ഒക്കെ ഇട്ടു കൊടുക്കുന്നു. ചെടികൾക്ക് ഫോസ്ഫറസ്ന്റെ കുറവു മാറുവാൻ ആയിട്ട് എല്ലു പൊടിയും പൊട്ടാസിയം കുറവിന് ചാരവും ഉപയോഗിക്കാറുണ്ട്. പിന്നെയും ഉണ്ടാകുന്ന ചെടികളുടെ കുറവുകൾ പരിഹരിക്കാൻ ആയിട്ടാണ് എപ്സം സാൾട്ട് അല്ലെങ്കിൽ മഗ്നീഷ്യം സള്ഫേറ്റ് ഉപയോഗിക്കുന്നത്.

എപ്സം സാൾട്ട് സ്പ്രേ ചെയ്ത് കൊടുക്കുകയാണെങ്കിൽ നമ്മുടെ ചെടികൾക്ക് നല്ല ഒരു മാറ്റം ഉണ്ടാകുന്നതായി കാണാം. ഒരു സ്പൂൺ എപ്സം സാൾട്ട് ഒരു കപ്പ്‌ ലേക്ക് ഇട്ടതിനു ശേഷം അതിലേക്ക് ഒരു ലിറ്റർ വെള്ളമൊഴിച്ച് കലക്കി എടുക്കുക. വിശദ വിവരങ്ങൾ അറിയാൻ വീഡിയോ കാണൂ. Video credit : Mini’s LifeStyle

Rate this post