പച്ചമുളക്, തക്കാളി, വഴുതന ഇവ പൂവിടുമ്പോൾ കൊടുക്കേണ്ട ചിലവില്ലാത്ത സൂപ്പർ വളം; 1 രൂപ മതി കിടിലൻ വളം.!! | Best Low cost Fertilizer

സ്വന്തമായി അടുക്കളത്തോട്ടവും ഗാർഡനിംഗ് ഒക്കെ ചെയ്യുന്ന ആളുകൾക്ക് ഉണ്ടാകാറുള്ള ഒരു സംശയമാണ് നമ്മൾ നട്ടുപിടിപ്പിക്കുന്ന ചെടികൾ വളർന്നു കഴിയുമ്പോൾ പൂ വൊന്നും പൊഴിഞ്ഞു പോകാതെ നല്ല രീതിയിൽ പൂ പിടിക്കാനായി ഏത് വളമാണ് ഇട്ടു കൊടുക്കേണ്ടത് എന്നുള്ളത്. പൂവ് കൊഴിഞ്ഞു പോകാതെ നല്ലകായ പിടിച്ച് നല്ല ഫലം തരാൻ ഏത് വളമാണ് കുറഞ്ഞ ചെലവിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് എന്നുള്ളതിനെ കുറിച്ച് നോക്കാം.

നമ്മുടെ ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് നൈട്രജൻ. ഇലകളും തണ്ടുകളും നല്ല ഭംഗിയായിട്ട് വളരുവാൻ ആയി നൈട്രജൻ കണ്ടന്റ് കൂടുതലുള്ള വളങ്ങളാണ് നാം ഉപയോഗിക്കേണ്ടത്. മാത്രമല്ല തണ്ടുകൾ വേഗം വളരുവാൻ സഹായിക്കുന്ന ഒരു ഘടകമാണ് ഫോസ്ഫറസ്. ഈ മൂലകങ്ങൾ ഒക്കെ ധാരാളം അടങ്ങിയിട്ടുള്ള നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന ഒരു കാര്യമാണ് കാപ്പിപ്പൊടി.

കാപ്പി പൊടിയും കഞ്ഞിവെള്ളവും കൂടി ഉണ്ടെങ്കിൽ നമുക്ക് നല്ലൊരു വളം തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത് നമ്മുടെ ചെടികളിൽ പൂക്കൾ ഉണ്ടാകാനും കായ്കൾ ഉണ്ടാകുവാനും ചെടികളുടെ വളർച്ചയ്ക്കും വളരെ നല്ലതാണ്. അതിനായി ഒരു ലിറ്റർ നല്ലപോലെ പുളിച്ച കഞ്ഞി വെള്ളം എടുക്കേണ്ടതാണ്. ഇതിലേക്ക് ഒരു ടീസ്പൂൺ കാപ്പിപ്പൊടി ഇട്ട് നല്ലപോലെ മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് ഇത്രയും തന്നെ

അളവിൽ വെള്ളവും കൂടി മിക്സ് ചെയ്ത് നേർപ്പിച്ചതിനു ശേഷം ചെടികളിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇലകളിലും തണ്ടുകളിലും ഒക്കെ സ്പ്രേ ചെയ്തു കൊടുക്കുന്നതും വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണൂ. Best Low cost Fertilizer. Video credit : Deepu Ponnappan

Rate this post