കറുപ്പഴകിൽ തിളങ്ങി മലയാളികളുടെ പ്രിയതാരം ഭാമ; ഗൗരി മോൾ എവിടെ എന്ന് ആരാധകർ.. ഉൽഘാടന വേദിയിൽ താരമായി നടി ഭാമ.!! | Bhama New Look Viral | Actress Bhama | Bhama Daughter | Gauri | Bhama Baby

മലയാളികൾക്ക് ഏറെ പ്രിയമുള്ള നടിയാണ് ഭാമ. അവതാരകയായി സ്‌ക്രീനിലെത്തി പിന്നീട് നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ഭാമ. അതിനുശേഷം മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെയായി നിരവധി ചിത്രങ്ങളില്‍ തിളങ്ങാൻ താരത്തിന് സാധിച്ചു.

എന്നാൽ വിവാഹത്തോടെ ഭാമ സിനിമാ രംഗത്ത് നിന്നും വിട്ട് നിൽക്കുകയായിരുന്നു. 2020 തോടെയാണ് സിനിമയിൽ നിന്നും വിട്ടുനിന്ന് അരുൺ എന്ന യുവാവിനെ ഭാമ വിവാഹം കഴിക്കുന്നത്. സിനിമയി സജീവമല്ലെങ്കിലും തൻ്റെ വിശേഷങ്ങൾ ഭാമ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുണ്ട്. എല്ലാ വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ള താരം തനിക്ക് കുഞ്ഞ് ജനിച്ച കാര്യം ആരാധകരുമായി പങ്കുവെച്ചിരുന്നില്ല.

മകളുടെ വിവരങ്ങൾ ഭാമ രഹസ്യമായി വെയ്ക്കുകയായിരുന്നു. ഗൗരി എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. കുഞ്ഞിൻ്റെ ഒന്നാം ജന്മദിനത്തിനാണ് മകളുടെ ചിത്രം പോലും ഭാമ ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ കുറച്ചു പുതിയ ചിത്രങ്ങളാണ്. കറുപ്പ് സാരിയിൽ അതീവ സുന്ദരിയായി തിളങ്ങിയിരിക്കുകയാണ് താരം.

Malabar Gold and Diamonds ന്റെ ഉൽഘാടനത്തിനെത്തിയ താരത്തിനെ മനോഹരമായ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. താരം തന്നെയാണ് ചിത്രങ്ങൾ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. Nikki bridal ഒരുക്കിയ കറുപ്പ് സാരിയിലാണ് താരം അതീവ സുന്ദരിയായിരിക്കുന്നത്. Shibin Antony ആണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്. നിമിഷ നേരംകൊണ്ടാണ് താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

നടി മാളവിക മേനോനും നിരവധി ആരാധകരുമാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെ കമെന്റുകളുമായി വന്നിരിക്കുന്നത്. കറുപ്പ് സാരിയിൽ അതിമനോഹാരിയായിരിക്കുന്നു.., അതീവ സുന്ദരിയായിട്ടുണ്ടല്ലോ.. ഗൗരി മോൾ എവിടെ.? എന്നൊക്കെയാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. സിനിമ നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് ഭാമ. സിനിമ ലോകത്തേക്കുള്ള താരത്തിന്റെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകർ.

Comments are closed.