ഒരുപാട് വേദകൾ സഹിച്ചു.. ആൺ കുഞ്ഞായിരുന്നു മനസ്സിൽ! തന്റെ ഗർഭക്കാല ജീവിതം പങ്കുവെച്ച് നടി ഭാമ.!! | Bhama talks about her pregnancy and daughter birth | Actress Bhama Daughter | Bhama & Arun Daughter | Bhama

നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് ഭാമ. മലയാളികളുടെ ഒരു കാലത്തെ രാധ ആയിരുന്നു താരം. തെന്നിന്ത്യയിലും ഒട്ടനവധി സിനിമകൾ താരം ചെയ്തിട്ടുണ്ട്. ഒരു പിടി നല്ല സിനിമകൾ കൊണ്ട് ഇൻഡസ്ട്രിയിൽ മികച്ച രീതിയിൽ തിളങ്ങി നിൽക്കാൻ ഭാമയ്ക്ക് സാധിച്ചിട്ടുണ്ട്. നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് താരം. എന്നാൽ വിവാഹത്തോടെ ഭാമ സിനിമാ രംഗത്ത് നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ചു.

ആരാധകരെ സംബന്ധിച്ച് വളരെ വിഷമിപ്പിക്കുന്ന ഒരു തീരുമാനം ആയിരുന്നു താരം എടുത്തത്. എങ്കിലും തൻ്റെ വിശേഷങ്ങൾ എല്ലാം തന്നെ ഭാമ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുണ്ട്. അത് കൊണ്ട് ആരാധകർക്ക് ഇപ്പോഴും ഭാമയുടെ വിശേഷങ്ങൾ അറിയാൻ സാധിക്കുന്നു. 2020 തോടെയാണ് സിനിമാ ജീവിതത്തിന് വിരാമം ഇട്ട് കൊണ്ട് അരുൺ എന്ന യുവാവിനെ ഭാമ വിവാഹം കഴിക്കുന്നത്. ദമ്പതികൾക്ക് ഒരു മകളും ഉണ്ടായിരുന്നു.

എല്ലാ വിവരങ്ങളും സോഷ്യൽ മീഡിയ വഴി പങ്ക് വെയ്ക്കുന്ന താരം കുഞ്ഞ് ജനിച്ച കാര്യം ആരാധകരെ അറിയിച്ചിരുന്നില്ല. മകളുടെ വിവരങ്ങൾ ദമ്പതികൾ രഹസ്യമായി വെയ്ക്കുക ആയിരുന്നു. കുഞ്ഞിൻ്റെ ഒന്നാം ജന്മദിനത്തിനാണ് മകളുടെ ചിത്രം പോലും ഭാമ പോസ്റ്റ് ചെയ്യുന്നത്. കുഞ്ഞ് ജനിച്ച വിവരം അറിഞ്ഞത് മുതൽ ആരാധകർ കുഞ്ഞിൻ്റെ ഫോട്ടോ ആവശ്യപ്പെട്ട് കമൻ്റുകൾ ഇട്ടിരുന്നു. മകളുടെ വിശേഷങ്ങൾ പങ്ക് വെയ്ക്കുവാൻ

താരം ഇപ്പോൾ താൽപര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭാമ മനസ്സ് തുറന്നത്. ഗർഭ കാലത്തെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും താരം പറയുന്നു. വീട്ടിൽ വെറുതെയിരിക്കാൻ തീരെ ഇഷ്ടമില്ലാത്ത ഒരാളാണ് താൻ എന്നാണ് ഭാമ പറയുന്നത്. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളാണ് താരം. കഴിഞ്ഞ ലോക്ക് ഡൗൺ സമയത്താണ് ഭാമ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. അതേ സമയത്താണ് ഗർഭിണി

ആകുന്നതെന്നും താരം പറയുന്നു. “ലോകം മുഴുവനും നിശ്ചലമായ സമയം ആയിരുന്നു. വീട്ടിലെ നാല് ചുമരിനുള്ളിൽ പെട്ടത്‌ പോലെയാണ് എനിക്ക് തോന്നിയത്. മകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ ഒരുപാട് ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുമെന്നും ഡോക്ടർ പറഞ്ഞു തന്നു. പ്രത്യേകിച്ചും ലോക്ഡൗണും മറ്റും ആയതുകൊണ്ടുതന്നെ അവസ്ഥയെ കുറിച്ചുള്ള ഒരു ധാരണയും ഡോക്ടർ പറഞ്ഞു തന്നിരുന്നു.” ഭാമയുടെ വാക്കുകൾ ഗർഭകാലം ആസ്വദിക്കണം

എന്നാണ് പറയാറുള്ളത്, എന്നാൽ തനിക്ക് വളരെ ബുദ്ധിമുട്ട് നിറഞ്ഞ കാലമായിരുന്നു അതെന്നും ഭാമ പറയുന്നു. മാനസികമായ തളർച്ചയും ശാരീരിക അസ്വസ്ഥതകളും ഒരുപാട് ഉണ്ടായിരുന്നു എന്ന് താരം പറഞ്ഞു. ഒന്ന് തിരിഞ്ഞ് കിടക്കാൻ പോലും ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് എന്നാണ് താരത്തിൻ്റെ വാക്കുകൾ. ഗർഭകാലത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനു പ്രാധാന്യം നൽകുന്ന പോലെ തന്നെ അമ്മയുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും

ശ്രദ്ധ നൽകണം എന്നാണ് ഭാമയുടെ അഭിപ്രായം. തൻ്റെ ഭർത്താവ് അരുണിൻ്റെയും അമ്മയുടെയും പിന്തുണയോടെ തനിയ്ക്ക് ഉള്ളിൽ ഉണ്ടായിരുന്ന സംഘർഷങ്ങൾ മാറിയെന്നും ഇപ്പോൾ പൂർവ സ്ഥിതിയിൽ എത്തിച്ചേരാൻ സാധിച്ചെന്നും ഭാമ പറഞ്ഞു. മാത്രമല്ല നീന്തൽ പരിശീലനം, മെഡിറ്റേഷൻ, വ്യായാമം ഇതൊക്കെ വീണ്ടും ആരംഭിച്ചുവെന്നും കണ്ണാടിക്ക് മുൻപിൽ നിൽക്കുമ്പോൾ താൻ ഒരുപാട് സന്തോഷവധിയാണ് എന്നും ഭാമ പറയുന്നു.

Comments are closed.