Bougainvillea Care Malayalam : പല നിറങ്ങളിൽ പൂത്തു നിൽക്കുന്ന കടലാസ് പൂക്കൾ അല്ലെങ്കിൽ ബോഗൈൻ വില്ലയുടെ പൂക്കൾ പൂത്തു നിൽക്കുന്നത് കാണാൻ തന്നെ വളരെ ഭംഗിയാണ്. മനസ്സിന് സന്തോഷം നൽകുന്ന ഒരു കാഴ്ചയാണ് ഈ ബോഗൈൻവില്ല ചെടികൾ പൂത്തു നിൽക്കുന്നത് കാണുമ്പോൾ. നവംബർ ഡിസംബർ മാസങ്ങളിൽ കുലച്ചു പൂക്കുന്ന ഈ ചെടികൾ മെയ് മാസം വരെ പൂക്കൾ നൽകും.
പല നിറങ്ങളിൽ പൂക്കൾ നൽകുന്ന ഈ ചെടികൾ കുലച്ചു പൂക്കാൻ ഉള്ള ടിപ്സ് ആണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്.ചെടിച്ചട്ടിയിലും നിലത്തും നടാവുന്ന ഒന്നാണ് ബോഗൈൻ വില്ല. മഴക്കാലത്ത് ഈ ചെടികൾ പ്രൂൺ ചെയ്തു വിടുക. പുതിയതായി വരുന്നവയിൽ രണ്ട് ഇല മാത്രം നിർത്തി നുള്ളി കൊടുത്തു കൊണ്ടേ ഇരിക്കണം.

വീണ്ടും വീണ്ടും വരുമ്പോൾ നുള്ളി കൊണ്ടേ ഇരുന്നാൽ നല്ല ഭംഗിയിൽ വരും. അങ്ങനെ ചെയ്‌താൽ പുതിയ തിളിർപ്പുകൾ വരുകയും പൂക്കൾ മുകളിലേക്ക് വരികയും ചെയ്യും.ഈ ചെടിയിൽ നിൽക്കുന്ന പൂക്കൾ ഉണങ്ങി തുടങ്ങുമ്പോൾ തന്നെ നുള്ളി കളഞ്ഞാൽ പുതിയ പൂക്കൾ പെട്ടെന്ന് വരും. നല്ല പൊക്കത്തിൽ വളരുന്ന ഈ ചെടി പ്രൂൺ ചെയ്തു വിട്ടാൽ നല്ല ഭംഗിയിൽ ധാരാളം പൂക്കൾ വരുന്ന രീതിയിൽ വളർത്തി എടുക്കാൻ സാധിക്കും.
കപ്പലണ്ടി പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി സമാസമം വെള്ളമൊഴിച്ചു അഞ്ചു ദിവസം കുതിർക്കണം. ഇതിലേക്ക് പതിനെട്ടു പതിനെട്ടും കൂടി ചേർത്ത് നേർപ്പിച്ച് കുറേശ്ശേ ചെടിക്ക് ഒഴിച്ചു കൊടുക്കണം.നല്ലത് പോലെ സംരക്ഷിച്ചാൽ വർഷത്തിന്റെ പകുതി സമയവും ധാരാളം പൂക്കൾ തരുന്ന ഈ ചെടി അപ്പോൾ എങ്ങനെയാണ് പരിപാലിക്കുന്നത് എന്നറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കുമല്ലോ? Video Credit : Blue-Bell vlog