ബോഗൻ വില്ല തിങ്ങി നിറഞ്ഞു പൂക്കാൻ ഇങ്ങിനെ ചെയ്തു നോക്കൂ! ബൊഗൈ൯വില്ല തുടരെ പൂവിടാൻ സഹായിയ്ക്കുന്ന ടിപ്സ്.!! | Bougainvillea Flowering Tips Malayalam

Bougainvillea Flowering Tips Malayalam : കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്ന ഒരു ചെടിയാണ് ബോഗൻ വില്ല. വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്ന ഈ ഒരു ചെടി എല്ലാവരും നട്ടു പിടിപ്പിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും മിക്കപ്പോഴും അവ ആവശ്യത്തിന് പൂക്കാറില്ല എന്നതാണ് സത്യം. ബോഗൻ വില്ല എല്ലാ സമയത്തും പൂത്തുലഞ്ഞു നിൽക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം ബോഗൻ വില്ല നട്ടു കഴിഞ്ഞാൽ അവയ്ക്ക് കൃത്യമായി പ്രൂണിംഗ് ചെയ്യുക എന്നതാണ്. അതായത് പൂക്കൾ വിരിഞ്ഞ് കരിയാറാകുമ്പോൾ ആ ഭാഗം നിർബന്ധമായും കട്ട് ചെയ്ത് കളയാനായി ശ്രദ്ധിക്കുക. തണ്ടിൽ നിന്നും ഒരു 15 സെന്റീമീറ്റർ അകലം വിട്ടാണ് കട്ട് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് രണ്ട് ഗുണങ്ങളാണ് ഉള്ളത്. ഒന്ന് ചെടി വീണ്ടും തളിർക്കുന്നതാണ്, മറ്റൊന്ന് മുറിച്ചെടുത്ത തണ്ട് മറ്റൊരു ചട്ടിയിൽ നട്ട് വളർത്താം എന്നതാണ്.

സാധാരണയായി ഡിസംബർ മാസം മുതലാണ് ബോഗൻ വില്ലക്ക് പരിചരണം നൽകേണ്ടത്. അങ്ങിനെ ചെയ്യുകയാണെങ്കിൽ മാർച്ച് മാസം ആകുമ്പോഴേക്കും ചെടി നിറച്ച് പൂക്കൾ ഉണ്ടാകുന്നത് കാണാം. ബോഗൻ വില്ല നട്ട ചട്ടിയിലെ മണ്ണ് ഇടയ്ക്ക് നല്ലതു പോലെ ഇളക്കി കൊടുക്കാനായി ശ്രദ്ധിക്കണം. ചട്ടിയിൽ എപ്പോഴും ഈർപ്പം നില നിർത്താനായി ശ്രദ്ധിക്കുക. അതുപോലെ നന്നായി സൂര്യപ്രകാശം കിട്ടുന്ന ഭാഗത്ത് നോക്കി വേണം ചെടി നടാൻ.

ചെടിയുടെ തണ്ട് നടുന്നതിന് മുൻപായി ഒരു രണ്ടു മണിക്കൂർ അലോവേരയുടെ തണ്ട് മുറിച്ചെടുത്ത് അതിൽ കുത്തി നിർത്തിയ ശേഷം നടുകയാണെങ്കിൽ ഇവ പെട്ടെന്ന് വളരുന്നതാണ്. മുറിച്ചെടുക്കുന്ന തണ്ട് നട്ടു വളർത്താൻ സാധിക്കുന്നത് കൊണ്ട് തന്നെ ഒരു മദർ പ്ലാന്റ് വാങ്ങി അതിൽ നിന്നു തന്നെ നിരവധി ചെടികൾ വളർത്തിയെടുക്കാനായി സാധിക്കുന്നതാണ്. ഇത്തരത്തിൽ വ്യത്യസ്ത നിറങ്ങളിലുള്ള ബോഗൻ വില്ല എളുപ്പത്തിൽ നിങ്ങൾക്കും വീട്ടിൽ വളർത്തിയെടുക്കാനായി സാധിക്കും.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Blue-Bell vlog

Rate this post