ഗ്യാസ് സ്റ്റൗ ബർണർ ക്ലീൻ ചെയ്യാൻ ഈ വിദ്യ ഒന്നു പരീക്ഷിച്ചു നോക്കൂ 😳 സംശയിക്കേണ്ട 100% റിസൾട്ട് 😳👌

നമ്മളെല്ലാം സാധാരണയായി ഗ്യാസ് കത്തിക്കുന്നവരാണ്. ഗ്യാസ് ഉപയോഗിക്കുമ്പോൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ബർണർ പൊത്തുകൾ അടയുന്നത്. പൊത്തുകൾ അടഞ്ഞു പോയി കഴിഞ്ഞാൽ പിന്നെ ഗ്യാസ് മുകളിലോട്ട് വരില്ല. അതുപോലെ തന്നെ നമ്മൾ വാങ്ങിക്കുമ്പോൾ ബർണർ എപ്പോഴും നല്ല ഗോൾഡൻ കളർ ആയിരിക്കും. പക്ഷേ കുറച്ചുകാലം നമ്മൾ ഉപയോഗിച്ച കഴിയുമ്പോഴേക്കും അത് കറുത്തവരും. ഈ രണ്ടു പ്രശ്നങ്ങൾക്കും

പരിഹാരമാണ് ഇനി പറയാൻ പോകുന്നത്. ഒരു ബർണർ എങ്ങനെയാണ് ഗുണപ്രദമായ രീതിയിൽ കഴുകി എടുക്കുന്നത് എന്ന് നോക്കാം. കട്ടിയുള്ള ഒരു ഗ്ലാസ് ടൈപ്പ് പാത്രം എടുക്കുക. അതിലേക്ക് തിളപ്പിച്ച ചൂടുവെള്ളം ഒഴിക്കുക ബർണർ മുങ്ങി കിടക്കത്തക്ക വിധമാണ് വെള്ളം ഒഴിക്കേണ്ടത്. ഇനി അതിലേക്ക് കുറച്ചു വിനാഗിരി ഏകദേശം 8-10 സ്പൂൺ ഒഴിക്കുക. ഇനി അതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര് മുഴുവനായും ഒഴിച്ചു കൊടുക്കുക.

ശേഷം അഞ്ചാറു തുള്ളി ഹാർപ്പിക്ക് കൂടി ഒഴിക്കുക. ഇനി ഒരു ടീസ്പൂൺ സോഡാപ്പൊടി കൂടി അതിലേക്കിടുക. അപ്പോൾ അത് നന്നായി പതഞ്ഞു പൊങ്ങി വരുന്നത് കാണാം. 20 മിനിറ്റ് നേരം ഇനി അനക്കാതെ വയ്ക്കുക. ശേഷം ബർണർ വെള്ളത്തിൽ നിന്നും എടുക്കുക. ഇനി അതേ വെള്ളത്തിൽ സ്ക്രബ് ഉപയോഗിച്ച് നന്നായി തേച്ചു കഴുകുക. ഇപ്പോൾ വളരെ എളുപ്പത്തിൽ തന്നെ അഴുക്ക് ഇളകി മാറി നല്ല തിളങ്ങുന്ന കളർ വരുന്നത്

കാണാം. ഈ വിദ്യ ഒന്ന് പരീക്ഷിച്ചു നോക്കൂ 100% വർക്കിംഗ് ആണ്. സംശയങ്ങൾ ഉള്ളവർ വീഡിയോ മുഴുവനായും കണ്ടു നോക്കുക. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഇതല്ലാതെ വേറെ ഐഡിയകൾ അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ.. Video credit: Mammy’s Kitchen

Rate this post

Comments are closed.