കാലില്‍ മിഞ്ചി അണിയിച്ചും നെറ്റിയില്‍ ചുംബനവും നേർന്ന് ചന്ദ്രയെ താലികെട്ടി ടോഷ് ക്രിസ്റ്റി; വിവാഹ മണ്ഡപത്തിലെ വേറിട്ട കാഴ്ചകള്‍.!!

ഏറെക്കാലമായി മിനിസ്ക്രീനിൽ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ താരങ്ങളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണയും. സീരിയലിൽ മാത്രമല്ല ജീവിതത്തിലും ഇരുവരും ഒരുമിക്കുന്നു എന്ന വാർത്ത വന്നതിന് പിന്നാലെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയിരുന്നത്. ഇന്നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇന്റർ കാസ്റ്റ് രീതിയിലാണ് ഇവരുടെ വിവാഹം നടന്നത് എങ്കിലും ഒരു ഹിന്ദു ടച്ച് വിവാഹത്തിൽ വന്നിരുന്നു.

പിസ്ത ഷെയിഡിൽ കസവ് നൂൽ വർക്ക് ചെയ്ത് റാണി പിങ്ക് നിറത്തിലുള്ള ബോർഡർ വരുന്ന പട്ടുസാരിയിലും ടെമ്പിൾ സെറ്റ് ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായി ബ്രാഹ്മിണ വധുവായാണ് ചന്ദ്ര വിവാഹ വേദിയിൽ എത്തിയത്. വെള്ളസിൽക്ക് ഷർട്ടും മുണ്ടും ധരിച്ച് സാധാരണ കല്യാണ ചെക്കൻ ആയിട്ടായിരുന്നു ടോഷ് എത്തിയത്. താര വിവാഹത്തിന്റെ മണ്ഡപവും വളരെ സിംപിളായി പച്ചയും വെള്ളയും ചേർന്ന് ഇലകളും പൂക്കളും

വെച്ചാണ് ഒരുക്കിയിരുന്നത്. ഇരുവരും ധരിച്ച ഹാരവും വെള്ളയും റോസും നിറത്തിലുള്ള അരളി പൂവ് വെച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. മെത്തത്തിൽ ഒരു പച്ചയും വെള്ളയും കോമ്പിനേഷനായിരുന്നു വിവാഹ വേദിയിൽ ഒട്ടാകെ തിളങ്ങിയിരുന്നത്. ഇരുവരെയും ഒന്നിച്ച് കാണുമ്പോൾ കൂടുതൽ ഭംഗിയായി എന്നാണ് സഹതാരങ്ങൾ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യ്തത്. വളരെ സിംപിൾ ആയി നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ഒക്കെ

തന്നെ സോഷ്യൽ മീഡിയായിൽ വെെറലായിട്ടുണ്ട്. ടോഷും ചന്ദ്രയും മുഖത്തോട് മുഖം നോക്കി ചിരിക്കുന്നതും ചന്ദ്രയുടെ നെറ്റിൽ ടോഷ് ചുംബിക്കുന്നതുമായ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായത്. ടെലിവിഷൻ പരമ്പരയായ സ്വന്തം സുജാതയിലെ ആദവും സൂജാതയും മണ്ഡപത്തിൽ വെള്ള ഹാരങ്ങൾ അണിഞ്ഞ് യഥാർത്ഥ ജീവിത്തിലും ഒന്നായി മാറിയതിന്റെ സന്തോഷത്തിലാണ് ഇരുവരുടെയും ആരാധകർ.

Rate this post

Comments are closed.