പുതിയ ട്രിക്ക്! ഒരു പിടി കരിയില ഒരു തുണിക്കവറിൽ ഇങ്ങനെ ചെയ്താൽ.. ഒരാഴ്ച്ച മതി തിങ്ങി നിറയും.!! |Charcoal Leaf Compost Making With Cloth Cover
Charcoal Leaf Compost Making With Cloth Cover Malayalam : വീട് നിറയെ ചെടികൾ ആരോഗ്യത്തോടെ വളർന്നു നിൽക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ്. പക്ഷെ അതിന് നല്ല സംരക്ഷണം നൽകണം. അതിനായി ഇടയ്ക്കൊക്കെ കരിയില കമ്പോസ്റ്റ് ഇട്ടു കൊടുക്കുന്നത് നല്ലതാണ്. എന്നാൽ കരിയില കമ്പോസ്റ്റ് തയ്യാറാക്കി എടുക്കാൻ ഏകദേശം മൂന്നു മാസം എങ്കിലും വേണം. എന്നാൽ ഈ ഒരു വിദ്യ ഉപയോഗിച്ചാൽ കരിയിൽ കമ്പോസ്റ്റ് നിമിഷനേരം കൊണ്ട് ഉണ്ടാക്കി എടുക്കാം.
അതിന് വേണ്ടി നമുക്ക് ആവശ്യത്തിന് കരിയില എടുക്കണം. ഈ കരിയിലകൾ ഉണങ്ങിയത് കിട്ടുകയാണെങ്കിൽ പെട്ടെന്ന് കമ്പോസ്റ്റ് തയ്യാറാവും. കരിയിലയിൽ അടങ്ങിയിരിക്കുന്ന കാൽസ്യവും മഗ്നീഷ്യവും എല്ലാം ചെടിയുടെ വിളർച്ച അകറ്റാൻ വളരെ ഫലപ്രദമാണ്. തുണി കവറിൽ ഇട്ട കരിയില കൈ വച്ച് ഇടിച്ച് നന്നായി ഉടച്ചെടുക്കണം. ഇതിലേക്ക് കുറച്ച് ചാരം കൂടി ചേർത്താൽ ഇനിയും നല്ലതാണ്.

ഇതിലേക്ക് മണ്ണ് ചേർക്കേണ്ട ആവശ്യമില്ല എന്നാലും വേണമെന്ന് തോന്നിയാൽ ചേർക്കാം.ചാരം ഇട്ടാൽ കീടങ്ങളുടെ ശല്യം ഒഴിവാക്കാൻ സഹായിക്കും എന്നത് കൊണ്ടാണ് ചാരം ചേർക്കണം എന്ന് പറയുന്നത്. ഈ കരിയില കമ്പോസ്റ്റ് ചെടികളിൽ ഇട്ട് കഴിഞ്ഞതിന് ശേഷം ചെടികൾ നന്നായി നനയ്ക്കണം.
ഏത് തരം ചെടികൾക്ക് വേണമെങ്കിലും ഇതു പോലെ കരിയില കമ്പോസ്റ്റ് തയ്യാറാക്കി ഇട്ടു കൊടുക്കാം.
പൂച്ചെടികൾക്ക് ഒക്കെ ഇട്ടു കൊടുത്താൽ ആ ചെടികളുടെ വിളർച്ചയും മാറും അത് പോലെ തന്നെ ഈ ചെടികൾ എല്ലാം നല്ലത് പോലെ കുലച്ചു പൂക്കുകയും ചെയ്യും.ഇൻഡോർ പ്ലാന്റ്സിന് ശരിക്കും പറഞ്ഞാൽ അധികം വളം നൽകേണ്ട ആവശ്യം ഇല്ല. എന്നാലും ഇടയ്ക്ക് ഇതു പോലെ കരിയില കമ്പോസ്റ്റ് ഇട്ടു കൊടുക്കുന്നത് നല്ലതാണ്. വീഡിയോയിൽ വിശദമായി കമ്പോസ്റ്റ് തയ്യാറാക്കുന്ന വിധം കാണിക്കുന്നുണ്ട്. Video credit : POPPY HAPPY VLOGS