ചെടികൾ പൂക്കൾ കൊണ്ട് നിറയാൻ ഒരു മാന്ത്രിക വളം; നന്നായി വളരാനും പൂക്കൾ ഇടാനും ഇങ്ങനെ ചെയ്യൂ!!

ചെടികൾ പൂക്കൾകൊണ്ട് നിറയാൻ ഒരു മാന്ത്രിക വളം. ചെടികൾ കൂടുതൽ നന്നായി വളരാനും പൂക്കൾ ഇടാനും. ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് എല്ലാ ചെടികൾക്കും ഉപയോഗിക്കാവുന്ന 100% റിസൾട്ട് കിട്ടുന്ന Peel Liquid Fertilizer മാന്ത്രിക വളമാണ്. നമ്മുടെ അടുക്കളയിൽ ഉപയോഗശൂന്യമായി അല്ലെങ്കിൽ വേസ്റ്റ് ആയി

കളയുന്ന കുറച്ചു സാധനങ്ങൾ കൊണ്ടാണ് നമ്മൾ ഈ വളം ഉണ്ടാക്കിയെടുക്കുന്നത്. ഇതുണ്ടാകുവാനായിട്ട് നമ്മുക്ക് ആവശ്യമായിട്ടുള്ളത് മുട്ട പുഴുങ്ങിയ വെള്ളം, പഴത്തൊലി, ഉള്ളിയുടെ തോല്, ചായപിണ്ടി എന്നിവയാണ്. മുട്ട പുഴുങ്ങിയ വെള്ളത്തിൽ കാൽസ്യത്തിന്റെ അളവ് കൂടുതൽ ആയിരിക്കും. ഈ വെള്ളം ചെടികൾക്ക് വളരെ നല്ലതാണ്.

പഴത്തൊലിയിൽ ഒരുപാട് മൂലകങ്ങൾ അടങ്ങിയത് കൊണ്ട് ഇത് ചെടികൾ ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു. ഇവിടെ രണ്ട് പഴത്തിന്റെ തൊലിയാണ് വളമുണ്ടാക്കുവാൻ എടുത്തിരിക്കുന്നത്. പൊട്ടാസ്യത്താൽ സമ്പന്നമായിരിക്കുന്ന ഒരു ജൈവമാലിന്യമാണ് ഉള്ളിയുടെ തോല്. ചെടികളുടെ വളർച്ചക്ക് ഇത് ഏറെ ഉപകാരപ്രദമാണ്.

ചെടികളിൽ ധാരാളം കായകൾ ഉണ്ടാകുവാനും നന്നായി പൂക്കുവാനും ഉള്ളിത്തോൽ വളരെ നല്ലതാണ്. ചായപിണ്ടി അല്ലെങ്കിൽ ചായമട്ടിൽ ചെടികൾക്ക് വളരുവാനായി ഏറെ ആവശ്യമുള്ള ന്യൂട്രിയൻസും മിനറൽസും പൊട്ടാസ്യവുമൊക്കെ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit: Eden PlantCare

Rate this post