ചെറുപഴം ഉണ്ടോ എത്ര കുടിച്ചാലും മതിയാകില്ല.. അതും കളർ ഒന്നും ചേർക്കാതെ.. ഒരു കിടിലൻ ജ്യൂസ് 10 മിനിറ്റിൽ തയാറാക്കാം.. | Banana Juice

ജ്യൂസുകൾ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. 10 മിനിറ്റിൽ എങ്ങനെ കളറും മായങ്ങളു ഒന്നും ചേർക്കാതെ ജ്യൂസ് തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം വേണ്ടത് ഒരു ബൗളിൽ കാൽക്കപ്പ് ചൊവ്വരി എടുക്കുക എന്നുള്ളതാണ്. എന്നിട്ട് ഈ ചൊവ്വരി ഒരു 10 മിനിറ്റ് സമയം കുതിർക്കാൻ വയ്ക്കുക. അടുത്തതായി ചെയ്യേണ്ടത് ചൊവ്വരി വേവിച്ചെടുക്കുക എന്നുള്ളതാണ്.

ചവ്വരി 10 മിനിറ്റ് ഒന്ന് ചെറുതായി സോഫ്റ്റ് ആയി കഴിയുമ്പോൾ ഒരു പാനിൽ കുറച്ച് വെള്ളമെടുത്ത് ചൗവ്വരി കുറച്ച് വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കുക. ഇടയ്ക്കിടയ്ക്ക് ചെറുതായി ഇളക്കി കൊടുക്കേണ്ടതാണ് അല്ലെങ്കിൽ ചൊവ്വരി അടിയിൽ പിടിച്ചു പോകാനുള്ള സാധ്യതയുണ്ട്. ശേഷം ചൊവ്വരി വെന്തുകഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റി വെക്കുക. നമ്മൾ ഉണ്ടാക്കുന്നത്

പഴം കൊണ്ടുള്ള ജ്യൂസ് ആയതിനാൽ ഒരു റോബസ്റ്റ പഴം ചെറുതായി അരിഞ്ഞ് മിക്സിയുടെ ജാർ ഇടുക. എന്നിട്ട് കാൽ കപ്പ് പാലും ഒഴിച്ച് അതിനുശേഷം കളർ നായി ഒരു കഷണം ബീറ്റ്റൂട്ട് ചേർത്ത് കൊടുക്കുക. ബീട്രൂട്ട് ചേർക്കുമ്പോൾ നല്ല നല്ല കളറും കൂടാതെ ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാക്കുന്നതും അല്ല. എന്നിട്ട് ഒരു കാൽ കപ്പ് പഞ്ചസാരയും ഇട്ട് കുറച്ച് ഏലക്കയും ഇട്ട് നന്നായി

അടിച്ചെടുക്കുക. ശേഷം എത്ര ആളുകൾക്ക് വേണ്ടത് അത്രയും അളവിൽ പാൽ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. അവസാനമായി നമ്മൾ ആദ്യമേ മാറ്റിവെച്ച് ചൗവ്വരിയും കൂടി ചേർത്ത് ഇളക്കി എടുക്കുക. സ്വാദിഷ്ടമായ ജ്യൂസ് റെഡ്‌ഡി. ഏത് പഴം കൊണ്ടും നമുക്ക് ഈ രീതിയിൽ ജ്യൂസ് ഉണ്ടാക്കാൻ എടുക്കാവുന്നതാണ് . Video Credit: Mums Daily

Comments are closed.