മുളക് ചെടിയിലെ മുരടിപ്പ് മാറാൻ ഇങ്ങനെ ചെയ്തു നോക്കൂ! വീട്ടിൽ മുളക് ചെടി വളർത്തിയെടുക്കുമ്പോൾ ഇത് മാത്രം ശ്രദ്ധിച്ചാൽ മതി.!! | Chilly Plant Cultivation New Tips Malayalam

വീട്ടിൽ മുളക് ചെടി വളർത്തിയെടുക്കുമ്പോൾ മിക്കപ്പോഴും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചെടികളിൽ ഉണ്ടാകുന്ന മുരടിപ്പ്. ഒരിക്കൽ ഈ ഒരു രീതിയിൽ കണ്ടു കഴിഞ്ഞാൽ പിന്നീട് ചെടിയെ നല്ല രീതിയിൽ പരിപാലിച്ച് എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ വീട്ടിൽ ലഭിക്കുന്ന സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി മുളക് ചെടിയുടെ മുരടിപ്പ് തടയാനായി ചെയ്തെടുക്കാവുന്ന ഒരു കാര്യം വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിലുള്ള ജൈവ മിശ്രിതം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾചാരം, കുറച്ച് മഞ്ഞൾപ്പൊടി, ചൂട് വെള്ളം ഇത്രയുമാണ്. ആദ്യം തന്നെ ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു ചിരട്ടയുടെ അളവിൽ ചാരം ഇടുക. അടുപ്പിൽനിന്ന് നേരിട്ട് എടുക്കുന്ന ചാരം ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ മഞ്ഞൾപൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം. പിന്നീട് ഈ ഒരു കൂട്ടിലേക്ക് അല്പം ചൂടുവെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യണം.

ഇതൊന്നു ചൂടാറി വരുമ്പോൾ ഒരു അരിപ്പ ഉപയോഗിച്ച് മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുത്ത് മാറ്റാവുന്നതാണ്. ശേഷം ഒരു ബോട്ടിലിൽ ആക്കി മുരടിപ്പുള്ള ചെടികളിൽ എല്ലാം തളിച്ചു കൊടുക്കാവുന്നതാണ്. മുളക് ചെടിയിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും ഒഴിവാക്കാനായി ഉപയോഗിക്കാവുന്ന ഉത്തമ പ്രതിവിധിയാണ് ചാരത്തിൽ തയ്യാറാക്കി എടുക്കുന്ന ഈയൊരു കൂട്ട് . മാത്രമല്ല ചെടികളിൽ ഉണ്ടാകുന്ന പലരീതിയിലുള്ള പ്രാണിശല്യങ്ങളും ഒഴിവാക്കാനും ഇത് ഉപയോഗപ്പെടുത്താവുന്നതാണ്.

മറ്റ് ചെടികളിലും ഈയൊരു രീതിയിൽ തയ്യാറാക്കിയെടുത്ത കൂട്ട് സ്പ്രേ ചെയ്ത് നൽകുന്നതിൽ തെറ്റില്ല.ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ യാതൊരു കെമിക്കലും ഉപയോഗിക്കാതെ തന്നെ മുളക് ചെടി നല്ല രീതിയിൽ വളരുകയും ആവശ്യത്തിന് കായ്ഫലങ്ങൾ ലഭിക്കുകയും ചെയ്യുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Naibas vlog

Rate this post