ഇത് തണ്ണീർമത്തനിലെ അനശ്വര തന്നെയാണോ.? ഏവരെയും ഞെട്ടിച്ചു കൊണ്ട് പുതിയ മേക്ക് ഓവറിൽ അനശ്വര രാജൻ.!! [വീഡിയോ] | Anshwara Rajan Latest look

ബോളിവുഡ് താരം എങ്കിലും മലയാളികൾക്കിടയിലും ഏറെ ആരാധകരുള്ള താരമാണ് ജോൺ എബ്രഹാം. അച്ഛൻ ജോൺ മലയാളി ആണെങ്കിലും ജനിച്ചതും വളർന്നതും മുംബൈയിൽ ആയതിനാൽ ജോൺ എബ്രഹാമിന്റെ കരിയറും രൂപപ്പെടുന്നത് ബോളിവുഡ് സിനിമയെ ആശ്രയിച്ചാണ്. ഇപ്പോഴിതാ മലയാള സിനിമയിലേക്ക് ഒരു പുത്തൻ ചുവടുകളുമായി എത്തിയിരിക്കുകയാണ് താരം. ജോൺ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള

ജെ എ എന്റർടെയിൻമെന്റിന്റെ ബാനറിൽ പുതിയ മലയാള ചലച്ചിത്രം നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് താരം. മലയാളത്തിലെ ആദ്യ ജോൺഎബ്രഹാം ചിത്രത്തിൽ നായികയായി എത്താനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നത് പുതുമുഖ നായികയായ അനശ്വരരാജൻ ആണ്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര മലയാളികൾക്ക് സുപരിചിതയായത്. മൈക്ക് എന്നാണ് പുതിയ ജോൺ എബ്രഹാം ചിത്രത്തിൻറെ പേര്. പുതുമുഖ താരം രഞ്ജിത്ത്

സജീവമാണ് നായകനായി എത്തുന്നത്. വിഷ്ണു ശിവപ്രസാദ് ആണ് സംവിധായകൻ. നിരവധി പുതുമുഖ താരങ്ങൾക്ക് സിനിമാ ലോകത്തേക്ക് വഴിയൊരുക്കിയ നിർമ്മാണക്കമ്പനിയാണ് ജെ എ എന്റർടെയിൻമെന്റ്. കൊച്ചിയിൽ വെച്ച് നടന്ന ലോഞ്ചിങ് ചടങ്ങിൽ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. അനശ്വരയും രഞ്ജിത്തും ചേർന്നതാണ് ആദ്യ പോസ്റ്റർ. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം, സിനി എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ആഷിക് അക്ബറലി ആണ് ചിത്രത്തിനായി ആയി ഈ കഥ എഴുതിയിരിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിൻറെ വിവിധ കാലഘട്ടങ്ങളാണ് സിനിമ കാണിക്കുന്നത്. രണ ദീ വെയാണ് ചിത്രത്തിൻറെ ഛായാഗ്രഹകൻ. ബിഗ്ബി, സാഗർ ഏലിയാസ് ജാക്കി തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററായ വിവേക് ഹർഷൻ ആണ് ചിത്രത്തിൻറെ എഡിറ്റർ. ഏതായാലും മലയാള സിനിമയിലേക്കുള്ള ജോൺ എബ്രഹാമിന്റെ കടന്നുവരവ് വെറുതെയാകില്ല എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Comments are closed.