വെറും മൂന്ന് ആഴ്‌ച കൊണ്ട് കുക്കുംബർ വിളവെടുക്കാം; കുക്കുംബർ കൃഷി പൊടി പൊടിക്കാൻ ഇങ്ങനെ ചെയ്യൂ.. | Cucumber Krishi

കുക്കുമ്പർ കൃഷി വീടുകളിൽ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. ഇതിനായി ആദ്യമായിട്ട് ഒരു ഗ്രോവ് ബാഗിലേക്ക് ആവശ്യമായി മണ്ണ് നിറച്ച് എടുത്തു വയ്ക്കുക. ശേഷം ഗ്രോബാഗിന് അകത്തേക്ക് നമുക്ക് കുക്കുംബർ വിത്തുകൾ പാകി വയ്ക്കാവുന്നതാണ്. അതല്ല എന്നുണ്ടെങ്കിൽ സീഡിങ് ട്രേ കത്ത് വേണമെങ്കിലും വയ്ക്കാവുന്നതാണ്.

കൂടാതെ പ്ലാവില കുമ്പള കുത്തിയോ, ചിരട്ടക്ക് അകത്തോ ഏതിൽ വേണമെങ്കിലും വയ്ക്കാവുന്നതാണ്. ശേഷം കുറച്ചു വെള്ളം രാവിലെയും വൈകിട്ടും ദിവസവും തളിച്ചു കൊടുക്കുക. നട്ടു ഒരാഴ്ച കഴിയുമ്പോഴേക്കും നമ്മുടെ വിത്തുകൾ മുളച്ച് വരുന്നതായി കാണാം. ആരോഗ്യം ഉള്ളവരെ അവിടെത്തന്നെ നിർത്തിയിട്ട് ചെറുതിനെ പറിച്ചുമാറ്റി നടേണ്ടതാണ്. ഇനി നമ്മൾ ഒരുക്കിവെച്ച മണ്ണിൽ ഇടയ്ക്ക്

കുറച്ച് കരിയില ഒക്കെ ഇട്ട് നമ്മൾ ട്രീറ്റ് ചെയ്ത മണ്ണാണ് അതിനു മുകളിൽ ഇരിക്കുന്നത്. ഇത്തിരി ചാണകപ്പൊടിയും കമ്പോസ്റ്റോ നമ്മുടെ കയ്യിലിരിക്കുന്ന വളങ്ങൾ ഒക്കെ അതിനകത്ത് ഇടാവുന്നതാണ്. ശേഷം നമ്മുടെ കൈയിലുള്ള തൈകൾ അതിനകത്ത് വച്ച് മൂന്നു നേരമെങ്കിലും വെള്ളമൊഴിച്ചു കൊടുത്താൽ മാത്രമേ നല്ല വളർച്ച ഉണ്ടാവുകയുള്ളൂ. കുറച്ചൊക്കെ വളർന്നു കഴിയുമ്പോഴേക്കും വള്ളി വീശാൻ ആയി തുടങ്ങുന്നതാണ്.

ഇപ്പോൾ അതിനകത്തേക്ക് നമ്മൾ ചാണകപ്പൊടി എല്ലുപൊടി ഒക്കെ കൊടുത്താൽ നല്ല പോലെ വള്ളി വീശി വന്നോളും. അടുത്തതായി ഇതിലേക്ക് നമ്മൾ ഒരു വള്ളി കെട്ടി കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്തെങ്കിൽ മാത്രമേ ചെടിയുടെ വള്ളി പടർന്ന് കയറുകയുള്ളൂ. വളരുന്നത് അനുസരിച്ച് കുറച്ചുകൂടി വളവും കിച്ചണിലെ വേസ്റ്റുകൾ ഒക്കെ ഇട്ടു കൊടുക്കാവുന്നതാണ്. കുക്കുമ്പർ കൃഷി എങ്ങനെ പരിപാലിക്കണം എന്ന ഉള്ള വിശദവിവരങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം. Video credit: Mini’s LifeStyle

Comments are closed.