കേടു പിടിച്ച് ഉണങ്ങിയ കറിവേപ്പിനെ രക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതി.. കാടുപോലെ കറിവേപ്പ് വളരാൻ.!! | Curry leaves caring tips
കറിവേപ്പ് വീടുകളിൽ നട്ടു വളർത്താത്തവർ ആയി ആരും തന്നെ കാണില്ല. അതുകൊണ്ടു തന്നെ ധാരാളം പരിചരണം വേണ്ട ഒരു ചെടിയാണ് കറിവേപ്പ് എന്നു ഏവർക്കുമറിയാം. കറിവേപ്പ് ചുവടു പിടിപ്പിച്ച് എടുക്കണം എങ്കിലും നല്ല പ്രയാസമാണ്. കൂടാതെ നല്ല ഉയരത്തിൽ വളർന്നിരുന്ന കറിവേപ്പ് ആണെങ്കിൽ നമുക്ക് അവ
പറിച്ചെടുത്ത് ഉപയോഗിക്കുവാനും നന്നേ പാടാണ്. ഇങ്ങനെയുള്ള ആദ്യം ചെയ്യേണ്ടത് മുറിച്ചു മാറ്റുക എന്നുള്ളതാണ്. മുറിച്ചതിന് ശേഷം ഫംഗസ് ബാധ ഒന്നും ഏൽക്കാതിരിക്കാൻ ആയി മുറിച്ച ഭാഗത്ത് കുറച്ചു സാഫ് കലക്കി തേച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഫംഗസ് ബാധ ഉണ്ടാവുകയാണെങ്കിൽ ചെടികളിൽ കേടുപാടുകൾ ഉണ്ടാവുകയും അവ
താഴേക്ക് ഇറങ്ങുകയും ചെടി നശിച്ചു പോകുന്നതു കാണാം. സാഫ് എന്ന് പറയുന്നത് കോപ്പർ ഓക്സൈഡ് ചേർന്നിരിക്കുന്ന ഒരു ഫങ്ങി സൈഡ് അല്ലെങ്കിൽ കുമിൾ നാശിനി ആണ്. അടുത്തതായി ഇവയുടെ ചുവട്ടിലെ മണ്ണ് കുത്തിയിളക്കി മാറ്റിയതിനു ശേഷം ഇവയ്ക്ക് വേണ്ട വളവും വെള്ളവും കൊടുക്കുക എന്നുള്ളതാണ്. ചാണകപ്പൊടിയും തേറ മേലും കൂടി ചേർത്ത
മിശ്രിതം ഇവയുടെ മുകളിലായി ഇടുകയാണ് ചെയ്യുന്നത്. കറിവേപ്പിന് ഇല ആണ് നാം ഉപയോഗിക്കുന്നത് എന്നുള്ളതിനാൽ ഇലകൾക്ക് വളരാനായി ധാരാളം വേണ്ടത് നൈട്രജൻ ആണ്. കറിവേപ്പിലയുടെ പരിചരണത്തിന് കുറിച്ച് വിശദമായി അറിയാൻ വീഡിയോ മുഴുവനായും കാണാം. Video credit: Chilli Jasmine