ചെറുനാരങ്ങ മതി കറിവേപ്പില ചട്ടിയിൽ കാടു പോലെ വളർത്താൻ.. കറിവേപ്പില മുരടിപ്പിന് ചെറുനാരങ്ങ.!! | Curry leaves cultivation tips

എല്ലാവരുടെയും പച്ചക്കറി തോട്ടങ്ങളിലെ പ്രധാനപ്പെട്ട ഒരു വിഭവമാണ് കറിവേപ്പില. എല്ലാ കറികളിലും കറിവേപ്പില ചേർക്കുന്നു എന്നതു മാത്രമല്ല കേശ സംരക്ഷണത്തിന് കറിവേപ്പില വളരെ നല്ലതാണ്. എന്നാൽ ഈ കറിവേപ്പില വെച്ചു പിടിപ്പിക്കുക എന്നു പറയുന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. കറിവേപ്പില മുരടിപ്പ് മാറി നല്ലതു പോലെ

തളിർത്തു വരാനായി എന്ത് ചെയ്യണം എന്നുള്ളതിനെ കുറിച്ച് നോക്കാം. നല്ലതു പോലെ പരിപാലിക്കേണ്ട ഒരു ചെടിയാണ് കറിവേപ്പില. ഒട്ടുമിക്ക ആളുകളും മുട്ടത്തോട് കളയാറാണ് പതിവ്. എന്നാൽ ഈ മുട്ടത്തോടിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു എന്നുള്ളത് എത്ര പേർക്കറിയാം. മുട്ടത്തോട് നല്ലതു പോലെ വെയിലത്തു വച്ച് ഉണക്കി

എടുത്തതിനു ശേഷം കൈ കൊണ്ട് ചെറുതായി നല്ലതുപോലെ പൊടിച്ചെടുക്കുക. എന്നിട്ട് ഏതെങ്കിലും പാത്രത്തിലിട്ട് നല്ലതു പോലെ ഒന്ന് ചൂടാക്കിയെടുക്കുക. ചൂടാക്കിയതിനു ശേഷം ഇവ ഒരു മിക്സിയുടെ ജാറിലിട്ട് നല്ലപോലെ പൊടിച്ചെടുക്കുക. ചൂടാക്കിയതു കൊണ്ടുതന്നെ നല്ലതുപോലെ പൊടിഞ്ഞു കിട്ടുന്നതാണ്. അതിനുശേഷം നല്ല ചെറുനാരങ്ങ ഒരു മുറിയെടുത്തു

ഇതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക. ശേഷം ഇവ മിക്സ് ചെയ്തു പേസ്റ്റ് പരുവത്തിലാക്കി 24 മണിക്കൂർ മാറ്റി വയ്ക്കുക. ശേഷം ഇവ ചെടികളുടെ ചുവട്ടിൽ നിന്നും കുറച്ചു മാറ്റി ചെറുതായിട്ട് ഇട്ടു കൊടുക്കുക. ഈ രീതിയിൽ ഏകദേശം ഒരു മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും ഇട്ട് കൊടുക്കേണ്ടതാണ്. Video credit : MALANAD WIBES