
കറിവേപ്പിന്റെ മുരടിപ്പുമാറി തഴച്ചുവളരാൻ ഒരു രഹസ്യം.!! ഈ രഹസ്യം ഒന്നു പരീക്ഷിച്ചുനോക്കൂ.!! | Curry leaves Cutivation
Curry leaves Cutivation : മലയാളികൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് കറിവേപ്പില. പണ്ടെല്ലാം എല്ലാ വീടുകളിലും ഒരു കറിവേപ്പില തെയ് വച്ചു പിടിപ്പിക്കുന്ന ശീലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സമയക്കുറവ് മൂലം പലർക്കും പച്ചക്കറി കൃഷിയും കറിവേപ്പിലയുമെല്ലാം വെച്ചു പിടിപ്പിക്കാൻ സാധിക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും കടയിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. ഇത്തരത്തിൽ ലഭിക്കുന്ന വിഷം അടിച്ച കറിവേപ്പില പാടെ ഒഴിവാക്കി വീട്ടിൽ തന്നെ
ഒരു കറിവേപ്പില തൈ വെച്ചു പിടിപ്പിച്ച് അത് എങ്ങനെ പരിപാലിച്ചെടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. കറിവേപ്പില ചെടി നട്ടു പിടിപ്പിച്ചാലും അതിൽ ആവശ്യത്തിന് ഇലകൾ വളരാത്തതും ചെടി മുരടിച്ചു പോകുന്നതും പ്രധാനമായും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ്.അത് ഒഴിവാക്കാനായി ആദ്യം ചെയ്യേണ്ടത് ചെടി നല്ലതു പോലെ പ്രൂണിംഗ് ചെയ്ത് നിർത്തുക എന്നതാണ്. അതായത് കൃത്യമായ ഇടവേളകളിൽ ചെടിയുടെ ശാഖാ ഭാഗങ്ങളെല്ലാം വെട്ടി പൂർണമായും തണ്ട് മാത്രമാക്കി നിർത്തണം.
അതിനു ശേഷം ആണ് വളപ്രയോഗം നടത്തേണ്ടത്. വളപ്രയോഗം നടത്തുന്നതിനു മുൻപായി ചെടിക്ക് ചുറ്റും മണ്ണ് മാറ്റി അത്യാവശ്യം വട്ടത്തിൽ ഒരു തട മെടുത്ത് നൽകണം. ശേഷം ആ തടത്തിലേക്ക് ചാണകപ്പൊടി, ചാരപ്പൊടി, ഒരു കൈപ്പിടി അളവിൽ എല്ലുപൊടി എന്നിവ ചേർത്തു കൊടുക്കാം. അതോടൊപ്പം തന്നെ അല്പം വെള്ളം കൂടി ഒഴിച്ച് ആ ഭാഗം മണ്ണ് ഇട്ട് പുതയിട്ട് വയ്ക്കണം.
ഇങ്ങനെ ചെയ്യുമ്പോൾ തന്നെ ചെടിയിൽ നല്ല തളിരിലകൾ വന്നു തുടങ്ങുന്നതാണ്. ചെടി ചെറുതായി മുരടിച്ചു തുടങ്ങുമ്പോൾ തന്നെ പ്രൂണിംഗ് ചെയ്ത് നിർത്തി വളപ്രയോഗം നടത്തിയാൽ മാത്രമാണ് ശരിയായ വളർച്ച ഉണ്ടാവുകയുള്ളൂ.ഇങ്ങിനെ പരിപാലിച്ചാൽ ഏത് കറിവേപ്പില ചെടിയും തഴച്ചു വളരുന്നതാണ്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : J4u Tips