
ഒരു പിടി ചോറ് മതി കറിവേപ്പില കാടു പോലെ വളരാൻ; പൂക്കാനും കായ്ക്കാനും കീടങ്ങൾ പോവാനും.!! | Curry leaves cultivation Tips
Curry leaves cultivation Tips Malayalam : അത്യാവശ്യം വീട്ടിൽ വേണ്ടുന്ന ഒരു ചെടിയാണ് കറിവേപ്പില എന്ന് എല്ലാവർക്കും അറിയാം. ഏത് കറി വെക്കുമ്പോഴും കറിവേപ്പില ഇല്ലാതെ കറി വയ്ക്കാൻ എല്ലാവർക്കും മടിയായിരിക്കും. കറികളുടെ രുചിക്കും എണ്ണ കാചാനും ഒക്കെയായി കറിവേപ്പില ഒരുപാട് ഗുണപ്രദമാണ്. എങ്ങനെ കറിവേപ്പില എളുപ്പത്തിൽ വളർത്താമെന്നും അതുപോലെ തന്നെ ഇവയ്ക്ക് ഉണ്ടാകുന്ന കീടങ്ങളെ എങ്ങനെ തുരത്താം എന്നും ഉള്ളതിനെക്കുറിച്ച് വിശദമായി പരിചയപ്പെടാം.
ഇതിനായി വേണ്ടത് മിക്സിയുടെ ജാറിലേക്ക് കുറച്ചു ചോറ് എടുത്ത് അതിലേക്ക് ബാക്കി വരുന്ന കുറച്ച് തൈര് ചേർത്തു കൊടുക്കുകയാണു ചെയ്യേണ്ടത്. ഇവയുടെ കൂടെ തന്നെ കുറച്ച് വെളുത്തുള്ളിയും വീട്ടിലെ കായപ്പൊടിയും കുറച്ച് ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. ശേഷം ചെറിയ ഒരു പ്ലാസ്റ്റിക് കുപ്പിക്കുള്ളിൽ ആക്കി നല്ലതുപോലെ തുണി കൊണ്ട് അടച്ച് ഇവ മൂന്നു ദിവസത്തേക്ക് മാറ്റിവയ്ക്കുക. മൂന്നു ദിവസം കഴിയുമ്പോഴേക്കും ഈ ഒരു മിശ്രിതം നല്ലതുപോലെ പുളിച്ചു വരുന്നതായി കാണാം.

ചെടി നല്ലതുപോലെ വളരാനും പുഴു ശല്യം ഒഴിവാക്കാനും കറുത്ത കുത്തുകൾ വരുന്നത് തടയാനും വെളുത്ത പാടുകളും ഇല മുരടിച്ചു വരുന്നതും മാറാനായി നല്ല ഒരു വളപ്രയോഗം ആണിത്. അരച്ചെടുത്ത അത്രയും അളവിൽ തന്നെ വെള്ളവും ഒഴിച്ച് നേർപ്പിച്ചതിനു ശേഷം ഒരു പാത്രത്തിലേക്ക് അരിച്ച് ഒഴിച്ച് ചെടികളിലേക്ക് സ്പ്രേ ചെയ്തു കൊടുക്കുകയാണ് ചെയ്യേണ്ടത്. ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതും വളരെ നല്ലതാണ്. ചുവട്ടിലാണ് ഒഴിക്കുന്നതെങ്കിൽ അരിച്ച് എടുക്കേണ്ട ആവശ്യമില്ല. ചെടികളുടെ ചുവട്ടിലായി കരിയില ഇട്ടു കൊടുക്കുന്നതും വളരെ നല്ലതാണ്.
കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ മുഴുവനായും കാണുക. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit : Devus Creations