ഇത് മണ്ണിൽ കുഴിച്ചിട്ടാൽ കറിവേപ്പ് കാടുപോലെ തഴച്ചു വളരും.. കറിവേപ്പില ഭ്രാന്ത് പിടിച്ച പോലെ വളരാൻ.!! | Curry leaves plant growing tips

Curry leaves plant growing tips malayalam : നമ്മുടെ എല്ലാവരുടെയും വീടുകളിൽ കാണപ്പെടുന്ന ഒരു ചെടി ആണല്ലോ കറിവേപ്പ്. എന്നാൽ നട്ടു കഴിഞ്ഞ് വേണ്ടപോലെ കറിവേപ്പ് വളരാത്തത് എല്ലാവരും നേരിടുന്ന ഒരു പ്രശ്നം തന്നെയാണ്. കറിവേപ്പ് സാധാരണയായി എല്ലാ സ്ഥലങ്ങളിലും ഒരു പോലെ വളർന്നു വരാറില്ല. കറിവേപ്പ് നല്ലപോലെ വളർന്നു വരുവാനുള്ള ഒരു ടിപ്സ് നെക്കുറിച്ച് നോക്കാം.

നട്ടു വളർത്തുന്ന സ്ഥലങ്ങളൊക്കെ അനുസരിച്ചും മൂലകങ്ങളെ അനുസരിച്ചും കറിവേപ്പിലയുടെ വളർച്ച വ്യത്യാസപ്പെട്ടിരിക്കും. മാസത്തിലൊരിക്കലെങ്കിലും ഏതെങ്കിലും ജൈവവളം ചെടിയുടെ ചുവട്ടിൽ ഇളക്കി ചേർത്ത് കൊടുക്കേണ്ടത് അത്യാവശ്യമാണ്. മഴ ഇല്ലാത്ത സമയങ്ങളിൽ നന്നായി നനച്ചു കൊടുക്കാനും ശ്രദ്ധിക്കേണ്ടതാണ്.

നല്ല വെയില് ലഭിക്കുന്ന സ്ഥലത്ത് കറിവേപ്പ് നടുന്നതാണ് ഏറ്റവും അനുയോജ്യം. എന്നാൽ മണ്ണിൽ മാത്രമല്ല ചെടിച്ചട്ടികളിലും കറിവേപ്പ് വളർത്തി എടുക്കാവുന്നതാണ്. ചട്ടികളിൽ വളർത്തുന്ന കറിവേപ്പ് കുറച്ചു കഴിയുമ്പോൾ പ്രൂൺ ചെയ്തു കൊടുക്കുന്നത് കറിവേപ്പിൻ വളർച്ചയെ സഹായിക്കുന്നു. ചായ ചണ്ടി മുട്ടത്തോട് എന്നിവ മണ്ണിൽ ചേർത്തു കൊടുക്കുന്നത്

ചെടി കരുത്തോടെ വളരാൻ സഹായിക്കും. കടലപ്പിണ്ണാക്ക് കഞ്ഞി വെള്ളവുമായി ചേർത്ത് പുളിപ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് വളരെ നല്ലതാണ്. പറിച്ചെടുക്കുന്ന സമയത്ത് എപ്പോഴും കൊമ്പുകൾ പൊട്ടിച്ച് എടുക്കുന്നതാണ് നല്ലത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായുംനിങ്ങൾ കണ്ടു നോക്കൂ. Video credit : URBAN ROOTS

Rate this post