ഒരു മുറി നാരങ്ങ കൊണ്ട് കറിവേപ്പില കാടുപോലെ വളർത്താം; കറിവേപ്പില തഴച്ചു വളരാൻ.!! | Grow curry leaves using lemon

ഒരുപാട് പേര് നേരിടുന്ന പ്രശ്നമാണ് കറിവേപ്പ് നല്ല പോലെ വളരാതെ മുരടിച്ച് നിൽക്കുന്നത്. കറിവേപ്പിന് ഏറ്റവും അത്യാവശ്യമായി കൊടുക്കേണ്ട വളങ്ങൾ നൈട്രജൻ കണ്ടന്റ് കൂടുതലുള്ള വളങ്ങളാണ്. അതുകൊണ്ടു തന്നെ നാച്ചുറലും ഓർഗാനികും ആയിട്ടുള്ള വളങ്ങളാണ് കറിവേപ്പിന് ഇട്ടു കൊടുക്കേണ്ടത്.

മീൻ കഴുകിയിട്ട് നമ്മൾ പുറത്തേക്ക് വലിച്ചെറിയുന്നു വെള്ളം കറിവേപ്പിന് കൊടുക്കാവുന്ന നല്ലൊരു ഫെർട്ടിലൈസർ ആണ്. ഇത് ആഴ്ചയിൽ ഒന്ന് എന്ന കണക്കിൽ കറിവേപ്പിന് ഒഴിച്ചു കൊടുക്കുകയാണെങ്കിൽ വേറൊരു വളവും ഇല്ലാതെ തന്നെ നല്ലപോലെ തഴച്ചു വളരുന്നതാണ്. അതുപോലെ തന്നെ മുട്ടത്തോട് നല്ലപോലെ പൊടിച്ച് ഇടുകയാണെങ്കിൽ ഇതിനകത്ത്

ധാരാളമായി അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് കറിവേപ്പ് തണ്ടിനെ ബലപ്പെടുത്താനും കരുത്തോടെ വളർന്നു വരുവാനും സഹായിക്കുന്നു. അതുപോലെ തന്നെ ഓൺലൈനിൽ വാങ്ങാൻ കിട്ടുന്ന ഒരു വളമാണ് സിവീട് എന്ന് പറയുന്നത്. ഇത് ഇട്ടു കൊടുക്കുകയാണെങ്കിൽ കറിവേപ്പില മുരടിപ്പ് ഒക്കെ മാറി നല്ല പോലെ ഒരു മരമായി വളർന്നുവരാൻ സഹായിക്കുന്നു.

ഇതൊന്നുമല്ലാതെ കറിവേപ്പിന് പറ്റിയ ഒരു വളം ആണ് നമ്മൾ ഉപയോഗിക്കുന്ന തൈര്. പുളിച്ച തൈര് വെള്ളത്തിൽ നേർപ്പിച്ച ശേഷം കറിവേപ്പിന് ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതും ഇലകളിലും തണ്ടിലും സ്പ്രേ ചെയ്തു കൊടുക്കുന്നതും വളരെ നല്ലതാണ്. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit : LINCYS LINK

Rate this post