ആരും ഒന്നും പറയരുത്! സൈക്കിൾ ഓടിക്കുന്ന പൃഥ്വിയുടെ വീഡിയോ പങ്കുവെച്ച് സുപ്രിയ; കയ്യടിച്ച് ആരാധകർ.!! [വീഡിയോ]

കുറച്ചു കാലങ്ങൾക്ക് മുൻപ് ഇളയ ദളപതി വിജയ് വോട്ട് ചെയ്യാൻ സൈക്കിളിൽ വന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ പൃഥ്വിയുടെ സൈക്കിൾ ഓടിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. പൃഥ്വി സൈക്കിളോടിക്കുന്നത് ഒരു റിസോർട്ടിനുള്ളിലൂടെയാണ്, ഒരു കൈയബദ്ധം നാറ്റിക്കരുത് എന്നത് പോലെ, ആദ്യത്തെ റീൽസ് പരീക്ഷണമാണ് അതുകൊണ്ട് ജഡ്ജ് ചെയ്യരുത്

എന്ന് പറഞ്ഞാണ് സുപ്രിയ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. റീൽസിൽ സജീവമല്ലാത്ത സുപ്രിയ മേനോൻ ആകെ പങ്കുവച്ചിരിക്കുന്നത് പൃഥ്വിയുടെ സൈക്കിൾ ഓട്ടവും, പിന്നെ പൃഥ്വിയുടെ തന്നെ ഇന്റർവ്യൂ, സിനിമാ രംഗങ്ങളുമാണ്. ഇതിനോടകം തന്നെ ധാരാളം പേരാണ് ഈ വീഡിയോയ്ക്ക് പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ പൃഥ്വിയുടെ സൈക്കിൾ ഓട്ടത്തെക്കുറിച്ചോ, സുപ്രിയയുടെ ആദ്യത്തെ

റീൽസ് വീഡിയോയെ കുറിച്ചോ ഒന്നുമല്ല ഇവിടെ ചർച്ചകൾ നടക്കുന്നത്. അത് സ്വാഭാവികമായും ആ ലൊക്കേഷനും, റെസ്റ്റോറന്റിനെയും കുറിച്ചാണ്. വളരെ ഭംഗിയുള്ള, വെള്ളത്താൽ ചുറ്റപ്പെട്ട ഒരു റെസ്റ്റോറന്റിലാണ് ഈ വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. ദേ രാജുവേട്ടൻ കടല് കാണാൻ പോകുന്നുവെന്നാണ് കമന്റ് ബോക്സിൽ ഈ വീഡിയോയ്ക്ക് ലഭിയ്ക്കുന്ന പ്രതികരണം. സുപ്രിയയ്ക്ക് മുൻപേ പൃഥ്വി റീൽസിൽ ഇടം പിടിച്ചിട്ടുണ്ട്.

റീൽസ് ഇറങ്ങിയിട്ട് ഏറ്റവും ഒടുവിൽ അതിനെക്കുറിച്ചു അറിയുന്ന ആളാണോ സുപ്രിയ എന്നാണ് ഇനി സംശയം. എന്ത് തന്നെയായാലും സുപ്രിയയുടെ ആദ്യ സംരംഭം പൃഥ്വിയെക്കൊണ്ട് തന്നെയായത് കൊണ്ട് നിമിഷനേരം കൊണ്ടാണ് വീഡിയോ തരംഗമായത്. ഇതിനോടകം തന്നെ പലരും പൃഥിയുടെ സൈക്കിൾ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ കുടുംബമാണ് പൃഥ്വിരാജിന്റേത്.

Rate this post

Comments are closed.